POCSO | പോക്സോ കേസ് പ്രതിയായ 72-വയസുകാരന് 21 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി
2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ ഷെറിമോള്‍ ജോസ് ഹാജരായി.
കണ്ണൂര്‍: (KVARTHA) തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകള്‍ പ്രകാരം 21 വര്‍ഷം കഠിനതടവും 1,56,000 രൂപ പിഴയും കോടതി വിധിച്ചു. പട്ടുവം ഗ്രാമ പഞ്ചായത് പരിധിയിലെ പി പി നാരായണനെ (72) ആണ് തളിപ്പറമ്പ് അതിവേഗ (പോക്സോ) കോടതി ശിക്ഷിച്ചത്.
2020 ഒക്ടോബര്‍ 16നും തുടര്‍ന്നുള്ള ദിവസങ്ങളിലും, 20 വരെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതേ തുടര്‍ന്ന് രക്ഷിതാക്കളുടെ പരാതിയില്‍ അന്നത്തെ തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ എന്‍ കെ സത്യനാഥന്‍ പ്രതിയെ അറസ്റ്റ് ചെയ്തു കുറ്റപത്രം സമര്‍പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ ഷെറിമോള്‍ ജോസ് ഹാജരായി.