Regulation | ഓണാഘോഷ തിരക്കിലുണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ കണ്ണൂര്‍ നഗരത്തില്‍ താല്‍കാലിക ഗതാഗത പരിഷ്‌കരണം ഏര്‍പെടുത്തുമെന്ന് മേയര്‍

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) ഓണാഘോഷത്തോടനുബന്ധിച്ച് (Onam Celebration) നഗരത്തിലുണ്ടാകുന്ന ഗതാഗത കുരുക്ക് (Traffic Block) ഒഴിവാക്കുന്നതിന് താല്‍കാലിക ഗതാഗത പരിഷ്‌കരണം ഏര്‍പെടുത്താന്‍ തീരുമാനിച്ചതായി മേയര്‍ മുസ്ലിഹ് മഠത്തില്‍ (Muslih Madathil) അറിയിച്ചു. ഉത്സവദിനങ്ങളില്‍ തളിപ്പറമ്പ് ഭാഗത്തുനിന്നും വരുന്ന എല്ലാ ബസുകളും സ്റ്റേഡിയം വഴി പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് വിടുന്നതിനാണ് തീരുമാനം.

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ കിഴക്കേ കവാടത്തിനോട് ചേര്‍ന്ന ബസ് സ്റ്റോപ് അല്പം മുന്നോട്ട് മാറ്റി സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും. അതോടൊപ്പം ഗാന്ധി സര്‍കിള്‍ മുതല്‍ സിവില്‍ സ്റ്റേഷന്‍ മെയിന്‍ ഗേറ്റ് വരെയുള്ള ഭാഗത്ത് ഡിവൈഡറുകള്‍ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു.
മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമിറ്റി യോഗത്തില്‍ ഡെപ്യൂടി മേയര്‍ അഡ്വ. പി. ഇന്ദിര, കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷമീമ ടീചര്‍, വി കെ ശ്രീലത, സിയാദ് തങ്ങള്‍, ശാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍ എന്നിവരും കോര്‍പറേഷന്‍ സെക്രടറി ടി അജേഷ്, അഡീഷണല്‍ സെക്രടറി ഡി ജയകുമാര്‍, എം കെ മനോജ് കുമാര്‍ തഹസില്‍ദാര്‍, ഐ എം വി ഐ റോഷന്‍ എം പി, ടൗണ്‍ എസ് ഐ ഷമീല്‍ പി പി, ട്രാഫിക് എസ് ഐ മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
#kannur #onam #traffic #kerala #india #festival #transportation #cityplanning