Kerala Festival | കണ്ണൂര്‍ ജില്ലാ കേരളോത്സവം നവംബര്‍ 10 മുതല്‍ 12 വരെ പിലാത്തറയില്‍ നടത്തും: സംഘാടക സമിതിയായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലാപഞ്ചായതും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം നവംബര്‍ 10 മുതല്‍ 12 വരെ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ പിലാത്തറയില്‍ നടക്കും. സംഘാടക സമിതി രൂപീകരണയോഗം പിലാത്തറ ലാസ്യ കോളജ് ഓഡിറ്റോറിയത്തില്‍ ജില്ലാപഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. 
Aster mims 04/11/2022

സംഘാടക സമിതി ചെയര്‍മാനായി ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ, വൈസ് ചെയര്‍മാന്‍ ആയി ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരന്‍, വര്‍ക്കിംഗ് ചെയര്‍മാനായി ജില്ലാപഞ്ചായത്തംഗം സി പി ഷിജു, ജനറല്‍ കണ്‍വീനറായി ജില്ലാപഞ്ചായത് സെക്രടറി എ വി അബ്ദുര്‍ ലത്വീഫ് എന്നിവരെ തിരഞ്ഞെടുത്തു. ഒമ്പത് സബ് കമിറ്റികളെയും യോഗത്തില്‍ തെരഞ്ഞെടുത്തു. 66 മത്സരയിനങ്ങളിലായി 2500 ഓളം കലാകാരന്മാര്‍ കേരളോത്സവത്തിന്റെ ഭാഗമാകും. 

Kerala Festival | കണ്ണൂര്‍ ജില്ലാ കേരളോത്സവം നവംബര്‍ 10 മുതല്‍ 12 വരെ പിലാത്തറയില്‍ നടത്തും: സംഘാടക സമിതിയായി

കല്യാശ്ശേരി ബ്ലോക് പഞ്ചായത് പ്രസിഡന്റ് പി പി ഷാജിര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്  പ്രോഗ്രാം ഓഫീസര്‍ കെ പ്രസീത പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. എടക്കാട് ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ പ്രമീള, ജില്ലാപഞ്ചായത് അംഗങ്ങളായ സി പി ഷിജു, ടി തമ്പാന്‍ മാസ്റ്റര്‍ എസ് കെ ആബിദ, ചെറുതാഴം പഞ്ചായത് പ്രസിഡന്റ് എം ശ്രീധരന്‍, കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എ പ്രാര്‍ഥന, ജില്ലാപഞ്ചായത് സെക്രടറി എ വി അബ്ദുര്‍ ലത്വീഫ്, ജില്ലാ യൂത് കോ ഓഡിനേറ്റര്‍ സരിന്‍ ശശി, അവളിടം കോ ഓഡിനേറ്റര്‍ അനിഷ പി പി, തദ്ദേശസ്ഥാപന പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kannur District, Kerala Festival, Pilathara, Organizing Committee, Formed, Kannur District Kerala Festival to be held at Pilathara from November 10 to 12: Organizing Committee Formed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script