Relief Efforts | രക്ഷാപ്രവര്‍ത്തനം സുഗമമാക്കുന്നതിനായി വയനാട് വഴിയുളള മൈസൂറു യാത്ര ഒഴിവാക്കണമെന്ന് കണ്ണൂര്‍ ജില്ലാകലക്ടര്‍

 
Kannur District Collector's suggestions to facilitate Wayanad relief efforts, Arun K Vijayan, District Collector, Wayanad, Relief Activities, Kannur District Collector, Mysuru, Iritty-Koothupara Road.
Kannur District Collector's suggestions to facilitate Wayanad relief efforts, Arun K Vijayan, District Collector, Wayanad, Relief Activities, Kannur District Collector, Mysuru, Iritty-Koothupara Road.

Image: LinkedIn/Arun K Vijayan

വാഹനങ്ങള്‍ കടത്തിവിടുന്നത് അതിര്‍ത്തികളുലെ പൊലീസ് പരിശോധനയ്ക്ക് ശേഷമായിരിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി.

ദുരന്തബാധിത പ്രദേശത്ത് ടൂറിസ്റ്റുകളെന്ന പോലെ ആളുകള്‍ വന്നു പോകരുതെന്ന് വയനാട് കലക്ടറും ആവശ്യപ്പെട്ടിരുന്നു.

കണ്ണൂര്‍: (KVARTHA) ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ (Distric Collector Arun K Vijayan IAS), വയനാട് (Wayanad) വഴിയുള്ള മൈസൂറു (Mysuru) യാത്ര ഒഴിവാക്കണമെന്ന് യാത്രക്കാരോട് അഭ്യര്‍ഥിച്ചു. മൈസൂറിലേക്ക് പോകുന്നവര്‍ ഇരിട്ടി-കൂട്ടുപുഴ റോഡ് (Iritty-Koottupuzha Road) വഴി പോകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കണമെന്നും കലക്ടര്‍ അറിയിച്ചു. വയനാട്ടിലേക്ക് അടിയന്തിരമായി എത്തേണ്ടവര്‍ തിരിച്ചറിയല്‍ കാര്‍ഡുകളും രേഖകളും പൊലീസ് ചെക് പോസ്റ്റിലെ (Police Checkpost)  പരിശോധനയില്‍ കാണിക്കണം. വാഹനങ്ങള്‍ കടത്തിവിടുന്നത് അതിര്‍ത്തികളുലെ പൊലീസ് പരിശോധനയ്ക്ക് ശേഷമായിരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.

നേരത്തെ നിടുംപൊയില്‍ റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടതിനെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചിരുന്നു. ദുരന്തബാധിത പ്രദേശത്ത് ടൂറിസ്റ്റുകളെന്ന പോലെ ആളുകള്‍ വന്നു പോകരുതെന്ന് വയനാട് കലക്ടറും തന്റെ ഫേസ്ബുക് പേജില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, കണ്ണൂര്‍ ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നും സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളും വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നുണ്ട്. വിവിധ സംഘടനകള്‍ നല്‍കുന്ന അത്യാവശ്യ വസ്തുക്കളുടെ സഹായങ്ങളുമായി വാഹനങ്ങള്‍ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ കോര്‍പറേഷന്‍ ഏര്‍പെടുത്തിയ ദുരിതാശ്വാസ സഹായങ്ങളും (Relief Activities) ബുധനാഴ്ച ഉച്ചയോടെ പുറപ്പെട്ടു. കണ്ണൂര്‍ കലക്ടറേറ്റില്‍ പ്രത്യേകം സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമിലാണ് വയനാട് ദുരിതാശ്വാസ കാംപുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ സമാഹരിക്കുന്നത്. 

പൊതുജനങ്ങള്‍ ദുരിതാശ്വാസനിധിയിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ മാത്രം സഹായം നല്‍കണമെന്ന അറിയിപ്പും ജില്ലാഭരണകൂടം നല്‍കിയിട്ടുണ്ട്. കണ്ണൂരില്‍ കനത്ത മഴയ്ക്ക് ശമനമുണ്ടായത് ജില്ലയിലെ പ്രളയ സാധ്യതകളെ താല്ക്കാലികമായി ഇല്ലാതാക്കിയിട്ടുണ്ട്.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia