Accidental Death | കൂത്തുപറമ്പില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് യാത്രക്കാരിക്ക് ദാരുണാന്ത്യം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം.
വീണ് പരുക്കേറ്റ 13 കാരനുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു.
കണ്ണൂര്‍: (KVARTHA) കുത്തുപറമ്പ് നെടുംപൊയില്‍ റോഡിലെ മാനന്തേരി സത്രത്തിന് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരിയായ സ്ത്രീ മരിച്ചു. ഇരിട്ടി അയ്യപ്പന്‍കാവ് പാലത്തിന് സമീപത്തെ കെ വി റശീദിന്റെ ഭാര്യ പുറക്കാനോട്ട് ജമീല (53) ആണ് മരിച്ചത്.
ജമീലയുടെ മകള്‍ ജംശീറ (36), ജംശീറയുടെ ഭര്‍ത്താവ് പേരാവൂര്‍ മുരിങ്ങോടിയിലെ പുതിയ വീട്ടില്‍ അബ്ദുല്‍ ജബ്ബാര്‍ (44), മകന്‍ മുഹമ്മദ് ജാഫിര്‍ (13), ബന്ധു മുരിങ്ങോടിയിലെ പുതിയ വീട്ടില്‍ മുഹമ്മദ് മിര്‍ശാദ് (23) എന്നിവരെ പരുക്കുകളോടെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച (29.06.2024) ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വീട്ടില്‍ നിന്ന് വീണ് പരുക്കേറ്റ ജാഫിറിനെ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സക്ക് കൊണ്ട് പോകുന്നതിനിടെയാണ് അപകടം.
