SWISS-TOWER 24/07/2023

Accident | കണ്ണൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം

 
Bus and Lorry Collision in Kannur Injures 10; Two Critical
Bus and Lorry Collision in Kannur Injures 10; Two Critical

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ബസ് ഡ്രൈവർക്കും മുൻവശത്ത് ഇരുന്ന യാത്രക്കാരനുമാണ് ഗുരുതരമായി പരിക്കേറ്റത്.
● ചൊവ്വാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം.
● അപകടത്തിൽ ബസിൻ്റെ മുൻഭാഗം പൂർണമായും തകർന്നു.

കണ്ണൂർ: (KVARTHA) മട്ടന്നൂരിനടുത്ത് ഉളിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ബസ് ഡ്രൈവർക്കും മുൻവശത്ത് ഇരുന്ന യാത്രക്കാരനുമാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Aster mims 04/11/2022

Bus and Lorry Collision in Kannur Injures 10; Two Critical

ചൊവ്വാഴ്ച രാവിലെ ഏഴോടെ ഉളിയിൽ പാലത്തിന് സമീപമാണ് അപകടം. കർണാടകയിലേക്ക് പോയ സ്വകാര്യ ബസും ഇരിട്ടിയിൽ നിന്ന് വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബസിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടകാരണം വ്യക്തമല്ല.

Bus and Lorry Collision in Kannur Injures 10; Two Critical

ആലപ്പുഴ സ്വദേശികളായ അതുൽ (14), ബിന്ദു (51), പ്രീത (60), അലൻ (23) എന്നിവർക്കും നായാട്ടുപാറ കുന്നോത്തിലെ മനോഹരി (58), രാമകൃഷ്ണൻ (63), എടയന്നൂരിലെ അബ്ദുൾ റസാഖ് (64), ഉസ്മാൻ (46), കണ്ണൂരിലെ സി. പ്രഭു (24), ദീപാലത (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മട്ടന്നൂരിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ചാല മിംമ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Bus and Lorry Collision in Kannur Injures 10; Two Critical

ഈ വാർത്ത കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക.

Collision between a private bus and a lorry in Uliyil, near Mattannur, Kannur, injured 10 people, with two in critical condition. The accident occurred around 7:00 AM on Tuesday.

#KannurAccident #RoadAccident #BusCollision #LorryAccident #KeralaAccident #TrafficAccident

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia