Died | സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഓടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഒരു വീടിന് സമീപം രാത്രി പത്തരയ്ക്ക് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു.
അവശനായതിനെ തുടര്‍ന്ന് പൊലീസ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
കണ്ണൂര്‍: (KVARTHA) സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ തടഞ്ഞുവെച്ചതിനു ശേഷം കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഓടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു. പള്ളിക്കുന്ന് എടച്ചേരിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ചിറക്കല്‍ ഇടച്ചേരിയില്‍ കടിയങ്കണ്ടി വീട്ടില്‍ തൈക്കണ്ടി സൂരജ് (49) ആണ് മരിച്ചത്.

വെള്ളിയാഴ്ച (14.06.2024) രാത്രി 11.30നാണ് സംഭവം. എടച്ചേരിയിലെ ഒരു വീടിന് സമീപംവെച്ച് രാത്രി പത്തരയ്ക്ക് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് സമീപവാസികളും ഇയാളും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം. തുടര്‍ന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
അവശനായതിനെ തുടര്‍ന്ന് പൊലീസ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.