Fraud | കണ്ണൂര്‍ സര്‍വകലാശാലയുടെ വ്യാജ ബി.ടെക് സര്‍ടിഫികറ്റുണ്ടാക്കിയെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു
കണ്ണൂര്‍: (KVARTHA) സര്‍വകലാശാലയുടെ വ്യാജ ബി-ടെക് മാര്‍ക് ലിസ്റ്റ് ഉണ്ടാക്കിയെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി പരീക്ഷാ കണ്‍ട്രോളര്‍ ഡിപാര്‍ട്‌മെന്റ് ഓഫീസിലെ ഡോ. മുഹമ്മദ് ഇസ്മാഈലിന്റെ പരാതിയിലാണ് പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഫാസില്‍ കുഞ്ഞഹമ്മദിനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.
യുവാവിന്റെ ജോലി ആവശ്യാര്‍ഥം എ എം എസ് ഇന്‍ഫോം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്നും അയച്ചു കിട്ടിയ ബി ടെക്കിന്റെ മാര്‍ക് ലിസ്റ്റ് ഒറിജിനലാണോയെന്ന് സ്ഥിരീകരിക്കാന്‍ നടന്ന പരിശോധനയിലാണ് കണ്ണൂര്‍ സര്‍വകലാശാലയുടെ വ്യാജ സീലും എംബ്ലവും ഉപയോഗിച്ച് മാര്‍ക് ലിസ്റ്റ് വ്യാജമായി നിര്‍മിച്ചതാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത കണ്ണൂര്‍ ടൗണ്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.