EP Jayarajan | മണിപ്പൂര്‍ കലാപം രാജ്യം ഭരിക്കുന്ന പാര്‍ടി ആസൂത്രണം ചെയ്തത്, കേന്ദ്രസര്‍കാര്‍ ഇടപെടുന്നില്ലെന്നും ഇ പി ജയരാജന്‍
Jun 29, 2023, 18:16 IST
കണ്ണൂര്‍: (www.kvartha.com) മണിപ്പൂര്‍ കലാപം രാജ്യം ഭരിക്കുന്ന പാര്‍ടി ആസൂത്രണം ചെയ്തതാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആരോപിച്ചു. കണ്ണൂര്‍ പാപ്പിനിശേരിയിലുളള വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്ങേയറ്റം ഹീനമായ പ്രവര്‍ത്തനങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നത്. രാജ്യത്ത് മതപരമായ ചേരിതിരിവാണ് മണിപ്പൂരിലെ സംഘര്‍ഷമുണ്ടാക്കിയിരിക്കുന്നത്. ആര്‍എസ്എസും ബിജെപിയും സ്പോണ്‍സര്‍ ചെയ്ത കലാപമാണ് അവിടെ നടക്കുന്നത്.
ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍കാര്‍ അവിടെ അക്രമം തടയാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതിനാണ് ഏകസിവില്‍ കോഡ് കൊണ്ടുവരണമെന്ന് ബിജെപി നിര്‍ബന്ധം പിടിക്കുന്നത്. അയോധ്യയിലെ ബാബരി പളളി തകര്‍ത്തതു പോലെയുളള പദ്ധതി അവര്‍ ഇനിയും പുറത്തെടുത്താല്‍ ഇന്‍ഡ്യയെന്ന രാജ്യം ഇനിയുണ്ടാവില്ല.
മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍കാരിന്റെ ഇടപെടല്‍ തലശേരി അതിരൂപതാ ആര്‍ച് ബിഷപ്മാര്‍ ജോസഫ് പാംപ്ലാനിയെ മാറ്റി ചിന്തിപ്പിച്ചു. തല്‍ക്കാലത്തെക്കാണെങ്കില്‍ അദ്ദേഹവും തെറ്റിദ്ധരിക്കപ്പെട്ടു പോയെന്നും പാംപ്ലാനിക്കും അഭിപ്രായം തിരുത്തേണ്ടി വന്നുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
Keywords: Kannur, News, Kerala, EP Jayarajan, Central Government, Manipur Violence, EP Jayarajan against Central Government on Manipur Violence.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.