Complaint | ജോലിക്ക് ഹാജരായ ജീവനക്കാരനെതിരെ സിപിഐ നേതാവിൻ്റെ അസഭ്യവർഷമെന്ന് ആരോപണം; വോയിസ് റെക്കോർഡ് പുറത്ത്; വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ജീവനക്കാരനെതിരെയും കേസ്


● വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയതായി ഷാജഹാനെതിരെയും പരാതിയുണ്ട്.
● മൃഗാശുപത്രിയിലെ വനിതാ ജീവനക്കാരിക്കെതിര അധിക്ഷേപ വർഷവും, കയ്യേറ്റശ്രമവും നടത്തിയെന്നാണ് ജീവനക്കാരി ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
● സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കണ്ണൂർ: (KVARTH) ജോലിക്ക് ഹാജരായ ജീവനക്കാരനെതിരെ സിപിഐ നേതാവിൻ്റെ അസഭ്യവർഷമെന്ന് പരാതി. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ശ്രീകണ്ഠാപുരം ചെമ്പം തൊട്ടി മൃഗാശുപത്രിയിലെ കെ ഷാജഹാനെന്ന ജീവനക്കാരനെ ജോയൻ്റ് കൗൺസിൽ നേതാവ് അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. പി സന്തോഷ് കുമാർ എംപി യുടെ പ്രൈവറ്റ് സെക്രട്ടറിയും ജോയൻ്റ് കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ റോയ് ജോസഫ് അസഭ്യം പറഞ്ഞ് ഓഫീസിൽ കയറി കാൽ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
തങ്ങളാണ് നിനക്ക് ജോലി വാങ്ങിത്തന്നതെന്ന് ഓർക്കണമെന്നും വെറുതെ വിടില്ലെന്നുമാണ് ഭീഷണി മുഴക്കിയത്. ഇതിൻ്റെ വോയിസ് റെക്കോർഡ് പുറത്തുവന്നിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകൾ നടത്തിയ പണിമുടക്ക് സമരത്തിൽ ഭരണകക്ഷി സംഘടനയായ സിപിഐയുടെ ജോയൻ്റ് കൗൺസിലും പങ്കെടുത്തിരുന്നു.
ഇതിനിടെ വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയതായി ഷാജഹാനെതിരെയും പരാതിയുണ്ട്. . മൃഗാശുപത്രിയിലെ വനിതാ ജീവനക്കാരിക്കെതിര അധിക്ഷേപ വർഷവും, കയ്യേറ്റശ്രമവും നടത്തിയെന്നാണ് ജീവനക്കാരി ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ചൊവ്വാഴ്ച വൈകീട്ട് തളിപ്പറമ്പ് നെടിയേങ്ങ ഹെല്‍ത്ത് സെന്റര്‍ പരിസരത്ത് വെച്ച് യാദൃശ്ചികമായി കണ്ടപ്പോള്‍ സംസാരിച്ച വനിതാ ജീവനക്കാരിയോട് വളരെ മോശമായി അശ്ലീല ചുവയുള്ള ഭാഷയില്‍ സംസാരിക്കുകയും കൂടാതെ നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദ്ദിക്കുവാന്‍ കൈയ്യുയര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി.
നേരത്തെയും ഇയാളിൽ നിന്ന് ഫോണിൽ കൂടി അനാവശ്യ സംഭാഷണങ്ങൾ ഉണ്ടായിരുന്നുവെന്നും ഇത് തന്റെ മേലധികാരികളെ അറിയിച്ചിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. മാനഹാനിയും കടുത്ത മാനസിക പ്രയാസവും ഉണ്ടാക്കിയ വ്യക്തിക്കെതിരെ നടപടി സ്വീകരിക്കണമെന്നും വനിതാ പ്രവര്‍ത്തക പരാതിയില്‍ പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഈ വാർത്ത പങ്കിടുക, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
CPI leader Roy Joseph allegedly used abusive language and threats against an employee and a female staff member. An investigation has been launched.
#CPILeaders #CPIAbuse #KannurNews #JobHarassment #WomenRights #Investigation