Shafi Parambil | കുഞ്ഞുങ്ങള്‍ക്ക് പുറത്തിറങ്ങി കളിക്കണം, ബോംബ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ശാഫി പറമ്പില്‍

 
Children should go out and play, end bomb politics says Shafi Parambil, Criticism, Kannur, Thalassery, News, Kerala
Children should go out and play, end bomb politics says Shafi Parambil, Criticism, Kannur, Thalassery, News, Kerala


'ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നു.'

'പറമ്പില്‍നിന്നും കിട്ടാന്‍ മാത്രം എത്രത്തോളം സാധനം ഇവര്‍ സ്റ്റോക് ചെയ്തിട്ടുണ്ടാകും?' 

'വീണുകിട്ടുന്ന പാത്രങ്ങള്‍ പൊട്ടിത്തെറിക്കുമോയെന്ന ആശങ്കയുണ്ട്.' 

'ആഭ്യന്തര വകുപ്പും മന്ത്രിയും പൂര്‍ണപരാജയം.'

തലശ്ശേരി: (KVARTHA) കണ്ണൂര്‍ ജില്ലയിലെ ബോംബ് രാഷ്ട്രീയത്തിനെതിരെ അതിരൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതൃത്വം. ബോംബ് രാഷ്ട്രീയം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് വടകര പാര്‍ലമെന്റ് മണ്ഡലം നിയുക്ത എംപി ശാഫി പറമ്പില്‍ പറഞ്ഞു. എരഞ്ഞോളി കുടക്കളത്ത് ബോംബ് സ്ഫോടനത്തില്‍ വേലായുധന്‍ (85) മരിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ബോംബുകള്‍ എടുത്തുമാറ്റാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ നിര്‍ദേശം നല്‍കുകയാണ് വേണ്ടത്. ഇവിടെ ബോംബ് നിര്‍മാണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് തോന്നുന്നില്ല. ഈ പ്രദേശത്തെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരാണ്. രണ്ട് ക്രിമിനല്‍ സംഘങ്ങളുളള ഏറ്റുമുട്ടലാണ് ഇവിടെ നടന്നത്. നേരത്തെയുണ്ടായ സംഭവത്തില്‍ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

ബോംബെന്നാല്‍ സാധനങ്ങള്‍ പോലെ വാങ്ങാന്‍ കിട്ടുന്നതല്ല. ഇതൊക്കെ ഉണ്ടാക്കിയെടുക്കുന്നതാണ്. ഒരു ഗുണവുമില്ലാത്ത സാധനമാണ് ബോംബ്. പരിപൂര്‍ണ വിനാശകരമായ ഒരു സാധനമാണിത്. കത്തിയാണെങ്കില്‍ അടുക്കളയില്‍ കറിക്കരിയാനെങ്കിലും ഉപയോഗിക്കാം. ഇത് പൊട്ടിക്കഴിഞ്ഞാല്‍ എല്ലാം നശിപ്പിക്കും. പറമ്പില്‍നിന്നും കിട്ടാന്‍ മാത്രം എത്രമാത്രം സാധനം ഇവര്‍ സ്റ്റോക് ചെയ്തിട്ടുണ്ടാകുമെന്ന് ശാഫി ചോദിച്ചു.

മുഖ്യമന്ത്രി നിയമസഭയില്‍ ഇപ്പോള്‍ ബോംബ് നിര്‍മിക്കാനുളള സാഹചര്യം ഇവിടെയില്ലെന്നാണ് പറഞ്ഞത്. അല്ലാത്തപ്പോള്‍ ബോംബ് നിര്‍മിക്കാനാവുമോയെന്ന കാര്യം അദ്ദേഹം വ്യക്തമാക്കണം. വീട്ടുപറമ്പുകളില്‍ കുട്ടികളൊക്കെ കളിക്കുന്നതാണ്. വീണുകിട്ടുന്ന പാത്രങ്ങള്‍ പൊട്ടിത്തെറിക്കുമോയെന്ന ആശങ്കയുണ്ട്. പൊലീസെന്ന സംഭവം ഇവിടെ ആക്ട് ചെയ്യുന്നില്ല. 

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ലീഗ് പ്രവര്‍ത്തകയുടെയും ബിജെപിക്കാരന്റെയും വീടിനുനേരെ ബോംബെറിഞ്ഞ കേസിലെ പ്രതികളെ ഇനിയും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കേരളത്തിലെ ആഭ്യന്തര വകുപ്പും ആഭ്യന്തര മന്ത്രിയും പൂര്‍ണപരാജയമാണ്. ഇനി എവിടെയൊക്കെ ബോംബുകള്‍ ബാക്കിയുണ്ടാകുമെന്ന് അറിയില്ല. 

അവര്‍ മാറ്റുന്നില്ലെങ്കില്‍ പൊലീസ് ചെന്ന് ബോംബുകള്‍ മാറ്റണം. ഇതൊന്നും ഈ നാടിന്റെ ആവശ്യമല്ല. ചുരുക്കം ചില ക്രിമിനലുകള്‍ നാടിന്റെ സമാധാനം തകര്‍ക്കുന്നതിനാണ് ഇതൊക്കെ ചെയ്യുന്നതെന്നും ശാഫി പറമ്പില്‍ വ്യക്തമാക്കി.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia