Accident | സീബ്രാലൈന്‍ മുറിച്ച് കടക്കവെ കാര്‍ ഇടിച്ച് തെറിപ്പിച്ചു; ചെറുപുഴയില്‍ വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
● ചെറുപുഴ നഗരത്തിലായിരുന്നു അപകടം.
● ചെറുപുഴ യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍.
● കുട്ടികളെ കണ്ട് വാഹനം പെട്ടെന്ന് നിര്‍ത്തി.
ചെറുപുഴ: (KVARTHA) കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയില്‍ (Cherupuzha) വീണ്ടും വാഹനാപകടം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്. അത്ഭുതകരമായാണ് രണ്ടു കുട്ടികളും രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് നാടിനെ ഞെട്ടിച്ച സംഭവം.
സീബ്രലൈനില്‍ കൂടി റോഡ് മുറിച്ചുകടക്കുകയായിരുന്ന കുട്ടികള്‍ക്കാണ് കാര്‍ തട്ടി പരുക്കേറ്റത്. രാവിലെ എട്ടരയോടെ ചെറുപുഴ നഗരത്തിലായിരുന്നു അപകടം. റോഡിന് എതിര്‍വശത്തെ ചെറുപുഴ യുപി സ്‌കൂളിലേക്ക് പോവുകയായിരുന്ന രണ്ട് കുട്ടികള്‍ക്കിടയിലേക്കാണ് കാറ് പാഞ്ഞെത്തിയത്. ഒരു കുട്ടിക്കാണ് കാറിടിച്ച് പരുക്കേറ്റത്. മറ്റൊരു കുട്ടിക്ക് തെറിച്ച് വീണാണ് പരുക്കേറ്റത്.
ഓടിക്കൂടിയ പ്രദേശവാസികള്‍ ഇരുവരെയും തൊട്ടടുത്ത സഹകരണ ആശുപത്രിയില്‍ എത്തിച്ചു. പരുക്ക് സാരമുള്ളത് അല്ലാതിരുന്നതിനാല്‍ രണ്ടുപേരും ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷം വീട്ടിലെക്ക് പോയി. കുട്ടികള്‍ ഓടുന്നത് കണ്ട് കാറ് പെട്ടെന്ന് നിര്‍ത്തിയതിനാലാണ് ഗുരുതര പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
സംഭവത്തില്‍ പൊലീസ് കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അമിത വേഗതയിലെത്തിയ വാഗ്‌നര്‍ കാറാണ് അപകടത്തിനിടയാക്കിയത്. റോഡിലെ സീബ്രാലൈന്‍ പരിഗണിക്കാതെയാണ് വാഹനങ്ങള്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്നതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. നിരവധി കാല്‍നട യാത്രക്കാര്‍ക്ക് ഇവിടെ നിന്നും അപകടം പറ്റിയിട്ടുണ്ട്. ഇതില്‍ ചിലര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്.
#roadsafety #Kerala #accident #schoolchildren #zebracrossing #speeding #Cherupuzha