SWISS-TOWER 24/07/2023

Accident | കണ്ണൂരില്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇരച്ചുകയറി; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം

 
Bus crashed into a shop in Kannur
Bus crashed into a shop in Kannur

Photo: Arranged

● ബസിലുണ്ടായിരുന്ന ഒരു കുട്ടിക്ക് പരുക്കേറ്റു.
● അപകടത്തില്‍ കടയുടെ ഷടര്‍ തകര്‍ന്നു.
● കടയുടമ ഓടി മാറിയതിനാല്‍ ദുരന്തം ഒഴിവായി.

കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ - തലശ്ശേരി ദേശീയപാതയിലെ കണ്ണോത്തുംചാല്‍ (Kannothumchal) പെട്രോള്‍ പമ്പിന് സമീപം ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചുകയറി. അപകടത്തില്‍ ബസില്‍ യാത്ര ചെയ്തിരുന്ന ഒരു കുട്ടിക്ക് പരുക്കേറ്റു.

തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. അപകടത്തില്‍ കടയുടെ ഷടര്‍ തകര്‍ന്നിട്ടുണ്ട്. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎല്‍ 58 പി 7119 നമ്പര്‍ ലക്ഷ്മി ബസാണ് ശനിയാഴ്ച രാവിലെ അപകടത്തില്‍പെട്ടത്. 

Aster mims 04/11/2022

കടയുടമ സി എന്‍ സുധാകരന്‍ ഓടി മാറിയതിനാല്‍ അപകടത്തില്‍നിന്നും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസെത്തി ഗതാഗത ക്രമീകരണങ്ങള്‍ നടത്തി. കനത്ത മഴ പെയ്യുന്ന നേരത്താണ് അപകടമുണ്ടായത്.

#busaccident #kannur #kerala #roadsafety #accident #safetyfirst

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia