Tragedy | കേളകത്ത് നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 2 പേര്‍ മരിച്ചു; 12 പേര്‍ക്ക് പരുക്ക്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അപകടത്തില്‍ പരുക്കേറ്റ ഒരാളുടെ നില ഗുരുതരം.
● 14 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
● 9 പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരിട്ടി: (KVARTHA) കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കേളകം മലയാംപടിയില്‍ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ മരിച്ചു. കായംകുളം മുതുകുളം സ്വദേശിനി അഞ്ജലി (Anjali-32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്‍ (Jessy Mohan) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു. 9 പേരെ പരുക്കുകളോടെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉമേഷ്, ബിന്ദു, ചെല്ലപ്പന്‍, സുരേഷ്, വിജയകുമാര്‍, ഷിബു, ഉണ്ണി, ശ്യാം, സുഭാഷ് എന്നിവരാണ് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം.
വ്യാഴാഴ്ച രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പെട്ടത്. കേളകം മലയാമ്പാടി റോഡിലെ എസ് വളവില്‍ വെച്ചാണ് നാടക സംഘം സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞത്.
ദേവ കമ്യൂണികേഷന്‍ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 14 പേരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന.
#KannurAccident #KeralaAccident #busaccident #roadsafety #drama troupe
