Arrested | ഓടോറിക്ഷ വാഹന ഷോറൂമില്‍ നിന്ന് 42 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ അസി.മാനേജര്‍ അറസ്റ്റില്‍
Aug 8, 2024, 21:59 IST
Photo: Arranged
ബാങ്കില്‍ അടക്കേണ്ട 32 ലക്ഷത്തിലധികം രൂപയും കസ്റ്റമേഴ്സില്‍ നിന്ന് വാങ്ങിയ ഒന്‍പതു ലക്ഷത്തോളം രൂപയും പ്രതി തട്ടിയെടുത്തുവെന്നാണ് പരാതി.
കണ്ണൂര്‍: (KVARTHA) പയ്യന്നൂരിലെ ആപേ ഓടോറിക്ഷ ഷോറൂമില്‍ നിന്ന് 42 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ അസിസ്റ്റന്റ് മാനേജര്‍ അറസ്റ്റില്‍. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എകെ അഖിലാണ് അറസ്റ്റിലായത്. ഷോറൂമിന്റെ പയ്യന്നൂര്‍ ബ്രാഞ്ചിലെ അസി. മാനേജറാണ് അഖില്‍.
ബാങ്കില്‍ അടക്കേണ്ട 32 ലക്ഷത്തിലധികം രൂപയും കസ്റ്റമേഴ്സില്‍ നിന്ന് വാങ്ങിയ ഒന്‍പതു ലക്ഷത്തോളം രൂപയും പ്രതി തട്ടിയെടുത്തുവെന്നാണ് പരാതി. ഷോറൂം പാര്‍ട് ണര്‍ പി ഉമേഷ് ബാബുവിന്റെ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.