Rescue | ഉറങ്ങിയതോടെ ഉദ്യമത്തില്‍നിന്നും രക്ഷപ്പെട്ടു! 'ജീവനൊടുക്കാനെത്തിയ 38 കാരനെ ഉണരും മുന്‍പ് ബന്ധുക്കളെ ഏല്‍പിച്ച് പൊലീസ്'
ഇടുക്കി: (KVARTHA) മൂവാറ്റുപുഴയിൽ (Muvattupuzha) കുടുംബപ്രശ്‌നങ്ങളെ (Family Problems) തുടർന്ന് ജീവനൊടുക്കാനെത്തിയ 38-കാരൻ മദ്യപിച്ച ശേഷം പുഴയോരത്തെ പൈപ്പിൽ ഉറങ്ങിപ്പോയതോടെ ഉദ്യമത്തില്‍നിന്ന് രക്ഷപ്പെട്ടതായി പൊലീസ്. സമയോചിതമായി ഇടപെട്ടാണ് യുവാവിനെ പൊലീസ് രക്ഷിച്ചത് (Rescued).
ഒരു നിമിഷം വൈകിയിരുന്നേല്‍ ദുരന്തത്തില്‍ കലാശിക്കുമായിരുന്ന രസകരമായ സംഭവത്തെ കുറിച്ച് മൂവാറ്റുപുഴ പൊലീസ് പറയുന്നത് ഇങ്ങനെ: ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
സ്റ്റേഷൻ പരിധിയിലെ പാലത്തിനോട് ചേർന്നുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ ബോധരഹിതനായി കിടക്കുന്ന യുവാവിനെ പ്രദേശവാസികളാണ് കണ്ടെത്തിയത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി യുവാവിനെ പൈപ്പിൽ നിന്നും സുരക്ഷിതമായി താഴെ ഇറക്കി.
കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് യുവാവ് ജീവനൊടുക്കാന്‍ എത്തിയതായിരുന്നു. മദ്യപിച്ച ശേഷം പുഴയുടെ കരയിൽ എത്തിയെങ്കിലും ഇതിനിടയിൽ ഉറങ്ങിപ്പോകുകയായിരുന്നു. മറുവശത്തേക്ക് തിരിഞ്ഞാൽ പുഴയിൽ വീഴുന്ന നിലയിലായിരുന്നു യുവാവ് കിടന്നിരുന്നത്.
സ്റ്റേഷനിലെത്തിച്ച യുവാവിന് ഭക്ഷണം നൽകി ബന്ധുക്കളെ വിളിച്ചു വരുത്തി. ബന്ധുക്കൾക്കൊപ്പം വിട്ടയക്കുന്നതിന് മുൻപ്, യുവാവിന് ആവശ്യമായ കൗൺസലിംഗ് നൽകാനും നിർദ്ദേശിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.#prevention #mentalhealthmatters #police #rescue #Kerala #Muvattupuzha
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)