Accident | അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് വാഗമണ്ണിൽ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 15 പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം


● ബസ് ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റതായാണ് വിവരം.
● കെഎ 53 4347 ബസ് ആണ് അപകടത്തിൽപ്പെട്ടത്.
● മലയോര പാതയിൽ വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടു.
ഇടുക്കി: (KVARTHA) ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച കർണാടക മിനി ബസ് വാഗമണ്ണിൽ കൊക്കയിലേക്ക് മറിഞ്ഞ് 15 പേർക്ക് പരിക്കേറ്റു. അപകടത്തിൽ ബസ് ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. കെഎ 53 4347 ബസ് ആണ് അപകടത്തിൽപ്പെട്ടത്.
വാഗമണ്ണിന്റെ മലയോര പാതയിൽ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് പൊലീസ് എത്തി രക്ഷാപ്രവർത്തനം നടത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഒരാഴ്ച മുമ്പ് മാവേലിക്കരയിൽ നിന്ന് കെഎസ്ആർടിസി ബജറ്റ് ടൂറിസം പാക്കേജിന്റെ ഭാഗമായി തഞ്ചാവൂർ, മധുര എന്നിവിടങ്ങളിലേക്ക് തീർത്ഥാടനത്തിന് പോയി മടങ്ങുകയായിരുന്ന സൂപ്പർ ഡീലക്സ് ബസ് ഇടുക്കി പുല്ലുപാറയിൽ വെച്ച് അപകടത്തിൽപ്പെട്ട് നാല് പേർക്ക് ജീവൻ നഷ്ടമായിരുരുന്നു. രമ മോഹൻ (55), അരുൺ ഹരി (40), സംഗീത് (45), ബിന്ദു ഉണ്ണിത്താൻ (55) എന്നിവരാണ് അന്ന് മരണമടഞ്ഞത്.
കുട്ടിക്കാനം മുണ്ടക്കയം റോഡിൽ പുല്ലുപാറ കള്ളിവേലിൽ എസ്റ്റേറ്റിന് സമീപത്താണ് അപകടം നടന്നത്. ഏകദേശം 40 അടിയോളം താഴ്ചയിലേക്ക് ബസ് മറിഞ്ഞ് മരങ്ങളിൽ തട്ടി നിന്നതിനാലാണ് കൂടുതൽ അപകടം ഒഴിവായത്. അതിന്റെ വേദനയ്ക്കിടെയിലാണ് മറ്റൊരു സമാന അപകടം ജില്ലയിൽ ഉണ്ടായിരിക്കുന്നത്.
#KeralaAccident #Wagamon #BusAccident #Sabarimala #KeralaNews #IndiaNews