SWISS-TOWER 24/07/2023

Police Booked | പെട്രോള്‍ പമ്പ് ജീവനക്കാരനെ എഎസ്‌ഐ മര്‍ദിച്ചതായി പരാതി; പൊലീസ് കേസെടുത്തു

 


ADVERTISEMENT

ഇടുക്കി: (www.kvartha.com) പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ചുവെന്ന പരാതിയില്‍ എഎസ്‌ഐക്കെതിരെ കുമളി പൊലീസ് കേസെടുത്തു. കുമളി ചെളിമടയിലെ പമ്പ് ജീവനക്കാരനായ രഞ്ജിത് കുമാറിനെയാണ് വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ എഎസ്‌ഐ മുരളി മര്‍ദിച്ചതെന്നാണ് പരാതി. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം.
Aster mims 04/11/2022

പൊലീസ് പറയുന്നത്: പെട്രോള്‍ പമ്പില്‍ സ്‌കൂടറിലെത്തിയ വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ മുരളി ഇന്ധനം നിറയ്ക്കാന്‍ ആവശ്യപ്പെട്ടു. ടാങ്കിന്റെ അടപ്പ് തുറന്നു നല്‍കണമെന്ന് രഞ്ജിത് പറഞ്ഞു. ജീവനക്കാരാണ് തുറക്കേണ്ടതെന്നും അല്ലെന്നുമുള്ള തര്‍ക്കത്തിനിടെ എഎസ്‌ഐ മുരളി രഞ്ജിത്തിനെ മര്‍ദിക്കുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.  

Police Booked | പെട്രോള്‍ പമ്പ് ജീവനക്കാരനെ എഎസ്‌ഐ മര്‍ദിച്ചതായി പരാതി; പൊലീസ് കേസെടുത്തു

അതേസമയം കൈയ്ക്കും തലക്കും വാരിയെല്ലിനും നാഭിക്കും മര്‍ദനത്തില്‍ പരുക്കേറ്റതായി രഞ്ജിത്ത് പറഞ്ഞു. താഴെ വീണിട്ടും എഎസ്‌ഐ മര്‍ദനം തുടരുകയായിരുന്നു. പമ്പില്‍ ഇന്ധനമടിക്കാന്‍ എത്തിയവരും ജീവനക്കാരും ചേര്‍ന്നാണ് പിടിച്ചു മാറ്റിയതെന്നും രഞ്ജിത് പറഞ്ഞു. രഞ്ജിത്തിനെ കുമളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Keywords: Idukki, News, Kerala, Petrol pumb, Police booked, Case, Idukki: Petrol pumb employee attacked by ASI; Police booked.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia