Ban | 'നിരവധി പരാതികള്‍ ലഭിച്ചു'; ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗമിനും സിനിമയില്‍ വിലക്ക്
Apr 25, 2023, 19:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗമിനും സിനിമയില്‍ നിന്ന് വിലക്ക്. 'അമ്മ' പ്രതിനിധികള്‍കൂടി ഉള്‍പെട്ട യോഗത്തിലാണ് വിലക്കാന്‍ തീരുമാനിച്ചതെന്ന് വിവിധ സിനിമാ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്നും അറിയിച്ചു.

ലഹരി മരുന്ന് ഉപയോഗിക്കുന്ന ഒരുപാട് പേര് സിനിമയിലുണ്ട്. പലരെക്കുറിച്ചും പരാതികളില്ലാത്തതിനാലാണ് അവരുടെ പേരുകള്‍ ഇപ്പോള്‍ പറയാത്തത്. പണ്ട് ഒളിച്ചും പാത്തും പതുങ്ങിയുമൊക്കെയായിരുന്നു ഉപയോഗം. ഇപ്പോള്‍ പരസ്യമായാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും നിര്‍മാതാവ് രഞ്ജിത് പറഞ്ഞു.
ഇവര്‍ ബോധമില്ലാതെ പലതും ചെയ്ത് കൂട്ടിയാല്‍ അതിന് ഉത്തരവാദിത്തം മുഴുവന്‍ സിനിമ സംഘടനകള്‍ക്കാണ്. പലരുടെയും പേരുകള്‍ സര്‍കാരിന് കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, ആ പേരുകള്‍ പരസ്യപ്പെടുത്തിയിട്ടില്ല. അതേക്കുറിച്ച് അന്വേഷണം നടത്തട്ടെ -നിര്‍മാതാവ് രഞ്ജിത് വ്യക്തമാക്കി.
Keywords: Kochi, News, Kerala, Cinema, Ban, Shane Nigam and Sreenath Bhasi were banned from movie.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.