Mallu Traveller | സഊദി വനിതയെ ഹോടെലിൽ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി; വ്ലോഗർ മല്ലു ട്രാവലർക്കെതിരെ കേസ്
Sep 16, 2023, 12:59 IST
കൊച്ചി: (www.kvartha.com) അഭിമുഖത്തിന് ക്ഷണിച്ചുവരുത്തി വ്ലോഗർ മല്ലു ട്രാവലർ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷാക്കിർ സുബ്ഹാൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് സൗദി അറേബ്യൻ വനിത എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. വെള്ളിയാഴ്ചയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്.
ഇവരെ അഭിമുഖത്തിനായി എറണാകുളത്തെ ഹോടെലിലേക്ക് ക്ഷണിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. ഹോടെലിലെത്തിയപ്പോഴാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും അപമര്യാദയായി പെരുമറിയതെന്നും പരാതിയിൽ പറയുന്നു.
എന്നാൽ, തനിക്കെതിരെ നാട്ടിൽ ഒരു വ്യാജ പരാതി വാർത്ത കണ്ടുവെന്നും 100% വ്യാജ പരാതിയാണെന്നും മതിയായ തെളിവുകൾ കൊണ്ട് അതിനെ നേരിടുമെന്നും സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഷാക്കിർ വ്യക്തമാക്കി. തന്നോട് ദേഷ്യമുള്ളവർക്ക് ആഘോഷമാക്കാനുള്ള ഒരവസരം കൂടിയാണിത്, തന്റെ ഭാഗം കൂടി കേട്ടിട്ട് അഭിപ്രായം പറയണമെന്നും ഷാക്കിർ കൂട്ടിച്ചേർത്തു.
Keywords: News, Kerala, Kerala-News, Kochi News, Mallu Traveller, Malayalam News, Assault case against Mallu Traveller.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.