Investigation | കണ്ണൂരില്‍ പേവിഷബാധയേറ്റ് പശു ചത്ത സംഭവം; മൃഗസംരക്ഷണ വകുപ്പ് അന്വേഷണമാരംഭിച്ചു; കന്നുകാലിയുമായി അടുത്ത് ഇടപഴകിയ ആളുകള്‍ക്ക് കുത്തിവെപ്പ് എടുക്കാന്‍ നിര്‍ദേശം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കണ്ണൂര്‍: (www.kvartha.com) പശുവിന് പേവിഷബാധയേറ്റ് പശു ചത്ത സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് അന്വേഷണമാരംഭിച്ചു. ചാലയിലെ പ്രസന്നയുടെ പശുവിനാണ് പേ ഇളകിയത്. രാവിലെയോട് കൂടിയാണ് പശു ചത്തത്.

പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തില്‍ കാണുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. എങ്ങനെയാണ് പേ വിഷ ബാധയേറ്റത് എന്ന കാര്യം വ്യക്തമല്ലെങ്കിലും പുല്ലില്‍ നിന്നോ മറ്റോ ആയിരിക്കാം പേ ഏറ്റതെന്നാണ് പ്രാഥമിക നഗമനം. 
Aster mims 04/11/2022

ഡോക്ടര്‍മാര്‍ വന്ന് പരിശോധന നടത്തിയ ശേഷമാണ് പേ വിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അഗ്നിശമനാ ഉദ്യോഗസ്ഥരെത്തി മരത്തില്‍ കെട്ടിയിടുകയായിരുന്നു. കറവയുള്ള പശുവായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ തന്നെ പശു അസ്വസ്ഥകള്‍ കാണിച്ചിരുന്നുവെന്നും അക്രമാസക്തമായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. 

Investigation | കണ്ണൂരില്‍ പേവിഷബാധയേറ്റ് പശു ചത്ത സംഭവം; മൃഗസംരക്ഷണ വകുപ്പ് അന്വേഷണമാരംഭിച്ചു; കന്നുകാലിയുമായി അടുത്ത് ഇടപഴകിയ ആളുകള്‍ക്ക് കുത്തിവെപ്പ് എടുക്കാന്‍ നിര്‍ദേശം


കെട്ടിയിട്ടത് കൊണ്ട് അധികം പ്രദേശങ്ങളില്‍ ഒന്നും പശു പോയിരുന്നില്ല. കണ്ണൂര്‍ കോര്‍പറേഷന്‍. മേയര്‍ ഉള്‍പെടെയുള്ള ആളുകള്‍ സ്ഥലത്തെത്തി. സുരക്ഷിതമായിത്തന്നെ പശുവിനെ മറവ് ചെയ്യും. അതിനനുസരിച്ചുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. പശുവുമായി അടുത്ത് ഇടപഴകിയ ആളുകള്‍ക്കുള്ള കുത്തിവെപ്പ് ഉടന്‍ തന്നെയെടുക്കാന്‍ നിര്‍ദേശം നല്‍കി.

You Might Also Like:


Keywords:  News,Kerala,State,Kannur,Animals,Cow,Local-News,Doctor,Top-Headlines,Trending, Cow died of Rabies: Animal Protection Department started investigation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia