Cow Died of Rabies | കണ്ണൂരില്‍ കറവയുള്ള പശു ചത്തു; പേവിഷബാധ ഏറ്റിരുന്നതായി ഡോക്ടര്‍മാരുടെ സ്ഥിരീകരണം
Sep 13, 2022, 13:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ പേ വിഷബാധയേറ്റ് പശു ചത്തു. ചാലയിലെ പന്ത്രണ്ട് കണ്ടിയില്‍ പ്രസന്നയുടെ പശുവാണ് ചത്തത്. തിങ്കളാഴ്ച പശു പേ വിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചുവെന്നും തുടര്‍ന്ന് വെറ്റിനറി ഡോക്ടര്‍മാരെത്തി പരിശോധന നടത്തിയെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, അക്രമാസക്തമാവുകയും പേ വിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്ത പശു രാവിലെ ചത്തുവെന്നാണ് വിവരം.
പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തില്‍ കാണുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. എങ്ങനെയാണ് പേ വിഷ ബാധയേറ്റത് എന്ന കാര്യം വ്യക്തമല്ലെങ്കിലും പുല്ലില്‍ നിന്നോ മറ്റോ ആയിരിക്കാം പേ ഏറ്റതെന്നാണ് പ്രാഥമിക നിഗമനം.
ഡോക്ടര്‍മാര്‍ വന്ന് പരിശോധന നടത്തിയ ശേഷമാണ് പേ വിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അഗ്നിശമനയെത്തി മരത്തില്‍ കെട്ടിയിടുകയായിരുന്നു. കറവയുള്ള പശുവായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ തന്നെ പശു അസ്വസ്ഥകള്‍ കാണിച്ചിരുന്നുവെന്നും അക്രമാസക്തമായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. കെട്ടിയിട്ടത് കൊണ്ട് അധികം പ്രദേശങ്ങളിലൊന്നും പശു പോയിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
You Might Also Like:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

