Relationship | മൈക്രോ ചീറ്റിംഗ്: വിവാഹബന്ധത്തിന്റെ നിശബ്ദ കൊലയാളി; ജീവിതപങ്കാളിയെ ബാധിക്കുന്ന ഈ കാര്യം അറിഞ്ഞിരിക്കണം
● വിവാഹമോചന കേസുകളും കൂടുതലായി വർദ്ധിച്ചു.
● കുടുംബ ജീവിതത്തിൽ കിട്ടാത്ത സ്നേഹം.
● ലൈംഗിക ദാരിദ്ര്യവും ഏറുന്നതായി കാണുന്നു.
● ഇമോഷണൽ ബോണ്ട് ഉണ്ടാക്കി വെക്കും.
മിൻ്റാ മരിയാ തോമസ്
(KVARTHA) ഇന്ന് വിവാഹം പലരും കഴിക്കുന്നുണ്ടെങ്കിലും വിവാഹേതര ബന്ധങ്ങളും വളരെ വർദ്ധിച്ചു വരുന്ന ഒരു കാലമാണ്. വിവാഹ ജീവിതത്തിന് അപ്പുറത്ത് രഹസ്യബന്ധങ്ങൾ തേടി പോകുന്ന പ്രവണതയും ഏറി വരുന്നതും നാം കണ്ടു വരുന്നു. അതുകൊണ്ട് തന്നെ വിവാഹമോചന കേസുകളും കൂടുതലായി വർദ്ധിച്ചു കൊണ്ടിരിക്കുന്നു. കുടുംബ ജീവിതത്തിൽ കിട്ടാത്ത സ്നേഹത്തിനായി പുറം ലോകത്ത് പലരും അലയുന്നതാണ് കണ്ടുവരുന്നത്. ഒപ്പം ലൈംഗിക ദാരിദ്ര്യവും ഏറുന്നതായി കാണുന്നു.
അതാണല്ലോ പീഡന വാർത്തകൾ ഇന്ന് കൂടുതലായി ഇവിടെ പ്രചരിക്കുന്നത്. ഈ അവസരത്തിലാണ് മൈക്രോ ചീറ്ററിൻ്റെ പ്രസക്തി. എന്താണ് മൈക്രോ ചീറ്റർ? ഇത് ജീവിത പങ്കാളിയുമായുള്ള വിശ്വസ്തതയുടെ വിഷയമാണ് എന്നത് മനസ്സിലാക്കുക. പലർക്കും ഈ പദം സുപരിചിതമായിരിക്കണമെന്നില്ല. ഇതേകുറിച്ച് വിവരിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
കുറിപ്പിൽ പറയുന്നത്: 'നിങ്ങൾ നിലവിലൊരു ബന്ധത്തിലാണെന്ന വിവരം മറച്ചുവയ്ക്കുക, ഓൺലൈൻ ഡേറ്റിംഗ് സൈറ്റുകളിൽ പ്രൊഫൈൽ നിലനിർത്തുക, പങ്കാളിയിൽ നിന്നും ഇത്തരത്തിലുള്ള ഇടപെടലുകളും സൗഹൃദങ്ങളും മറച്ചുവയ്ക്കുക, നിങ്ങളുടെ പങ്കാളിയെ കുറിച്ചല്ലാതെ ബന്ധത്തിനു പുറത്തുള്ള മറ്റൊരാളെ ഓർത്ത് കാര്യങ്ങൾ ഫാന്റസൈസ് ചെയ്യുക... എന്നിങ്ങനെയുള്ള സ്വഭാവരീതികളെല്ലാം മൈക്രോ ചീറ്റർ പട്ടികയിൽപെടുന്നു.
മൈക്രോ ചീറ്റിംഗ് എല്ലായ്‌പ്പോഴും പൂർണ്ണമായതും ദൃഢമായതുമായ ഒരു പുതിയ ബന്ധത്തിലേക്ക് നയിക്കണമെന്നില്ല. എന്നാൽ അത് നിങ്ങളുടെ നിലവിലെ ബന്ധത്തിൽ പ്രശ്നങ്ങൾക്ക് കാരണമാവും. കാരണം പലതാണ്. അറിയുക.
1. നിങ്ങളൊരു പ്രതിബദ്ധതയുള്ള ബന്ധത്തിൽ ആയിരിക്കവെ തന്നെ യാത്രകളിലോ മറ്റോ വച്ച് നിങ്ങൾ കണ്ടുമുട്ടുന്ന അപരിചിതരായ മനുഷ്യരോട് ആകർഷകത്വം തോന്നി നമ്പറുകൾ പങ്കിടുക, രഹസ്യങ്ങൾ കൈമാറുക, ഫ്ളർട്ടിംഗ് സ്വഭാവമുള്ള മെസേജുകൾ അയ്ക്കുക
2. നിങ്ങൾ നിങ്ങളുടെ പങ്കാളിയ്ക്കല്ലാതെ മറ്റൊരാൾക്ക് കൂടുതൽ മുൻഗണന നൽകി തുടങ്ങുകയാണ് ഇവിടെ. പുതിയൊരാളുടെ വികാരങ്ങൾ, ശ്രദ്ധ എന്നിവയ്‌ക്കെല്ലാം നിങ്ങളുടെ പങ്കാളിയെക്കാൾ പ്രാധാന്യം നൽകുന്നു എന്നതാണ്. തുടക്കത്തിൽ നിരുപദ്രവകരമായ പ്രവൃത്തിയായി തോന്നാമെങ്കിലും, ചിലപ്പോൾ ഇത് അവസാനിക്കുക വിവാഹേതര ബന്ധത്തിലാവും.
3. പാർട്ണർ അറിയാതെ മറ്റൊരാളുമായി ഫിസിക്കൽ ഇന്റിമസി ഉണ്ടാകുന്നതിനെ മാത്രം അല്ല ചീറ്റിംഗ് എന്ന് പറയുന്നത്
4. ഇതൊക്കെ ഒരു തെറ്റാണോ എന്ന് തോന്നുന്ന ഭാവിയിൽ നിങ്ങടെ ബന്ധത്തിൽ വലിയ വിള്ളൽ ഉണ്ടാക്കാൻ സാധ്യത ഉള്ള ഒരു തെറ്റാണു മൈക്രോ ചീറ്റിംഗ്
5. പാർട്ണർ അറിയാതെ മറ്റൊരാളുമായി നിരന്തരം ഫോണിൽ സംസാരിക്കുക, ചാറ്റ് ചെയ്യുക. അയാളുടെ സോഷ്യൽ മീഡിയ പേജ് ഫോളോ ചെയ്യുക, അതിൽ കമന്റ് ഇടുക.
6. ഈ വ്യക്തിയുമായി ഒരു ഇമോഷണൽ ബോണ്ട് ഉണ്ടാക്കി വെക്കും. പാർട്ണർ അറിയാതെ മീറ്റ് ചെയ്യും. പ്രധാന ദിവസങ്ങളിൽ ഗിഫ്റ്റ് ഒക്കെ കൊടുക്കും. ഫോട്ടോസ് പോസ്റ്റ് ചെയ്യും.
7. ഇതൊക്കെ എപ്പോഴെങ്കിലും പാർട്ണർ അറിഞ്ഞാൽ അയ്യോ അത് ജസ്റ്റ് ഒരു ഹായ് ബായ് സൗഹൃദം മാത്രം എന്ന് പറയുകയും ചെയ്യും.
നിങ്ങളുടെ പങ്കാളി വ്യത്യസ്തമായി പെരുമാറുകയോ മൈക്രോ- ചീറ്റിംഗ് നടത്തുകയോ ചെയ്യുന്നുണ്ടെന്ന് കണ്ടെത്തുകയാണെങ്കിൽ, അത് നിങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും നിങ്ങളുടെ ആശങ്കകൾ എന്താണെന്നും കൃത്യമായി പങ്കാളിയോട് സംസാരിക്കുക. അനുവദനീയമായതും അല്ലാത്തതുമായ കാര്യങ്ങളിൽ ആരോഗ്യകരമായ അതിർവരമ്പുകൾ സ്ഥാപിക്കേണ്ടത് എല്ലാ ബന്ധങ്ങളുടെയും മുന്നോട്ടു പോക്കിന് ആവശ്യമാണെന്ന് ഓർക്കുക'.
മൈക്രോ ചീറ്റിംഗ് എന്നത് ഒരു ബന്ധത്തിലെ വിശ്വാസത്തെ മുറിവേൽപ്പിക്കുന്ന ചെറിയ ചെറിയ പ്രവർത്തനങ്ങളുടെ ഒരു ശേഖരമാണ്. ഇത് ബന്ധങ്ങളിൽ വിള്ളലുകൾ സൃഷ്ടിക്കുകയും കുടുംബഭദ്രതയെ തകർക്കുകയും ചെയ്യുന്നു. ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ, മൈക്രോ ചീറ്റിംഗിനെ തിരിച്ചറിഞ്ഞ് അതിൽ നിന്ന് മാറി നിൽക്കേണ്ടതിന്റെ ആവശ്യകത വളരെ പ്രധാനമാണ്. പുതിയ തലമുറയ്ക്ക് ഇത്തരം വിഷയങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിലൂടെ കൂടുതൽ ആരോഗ്യകരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ സാധിക്കും. ഈ ലേഖനം കൂടുതൽ പേരിലേക്ക് എത്തിച്ചുകൊണ്ട് ചെറിയ മാറ്റത്തിന് തുടക്കം കുറിക്കാം.
#microcheating #relationship #infidelity #betrayal #trust #partnership #emotionalcheating #digitalage #socialmedia