Modesty | ആഘോഷങ്ങള്‍ ലളിതമാക്കി അദാനിയുടെ മകന്‍ ജീത് വിവാഹിതനായി; ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് വധു


● ഏറെ പ്രത്യേകതകളുള്ളതായിരുന്നു ഇരുവരുടെയും വിവാഹ വസ്ത്രങ്ങള്‍.
● സാമൂഹിക സേവനത്തിന് 10,000 കോടി മാറ്റിവെച്ചതായി അദാനി.
● ഭിന്നശേഷിക്കാരായ 500 സ്ത്രീകളുടെ വിവാഹത്തിനായി 10 ലക്ഷം രൂപ നല്‍കുമെന്ന് നവ ദമ്പതികള്‍.
അഹമ്മദാബാദ്: (KVARTHA) ആഘോഷങ്ങള്‍ ലളിതമാക്കി രാജ്യത്തെ പ്രമുഖ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനിയുടെ ഇളയ മകന്‍ ജീത് അദാനി വിവാഹിതനായി. ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകള്‍ ദിവയാണ് വധു. ദിനേഷ് ആന്റ് കമ്പനി പ്രൈവൈറ്റ് ലിമറ്റഡിന്റെ ഉടമസ്ഥനാണ് ജയ്മിന്‍ ഷാ.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ അഹമ്മദാബാദിലെ അദാനി ടൗണ്‍ഷിപ്പായ ശാന്തിഗ്രാമത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പരമ്പരാഗത ഗുജറാത്തി ജെയിന്‍ ആചാരപ്രകാരം ആര്‍ഭാടം ഒഴിവാക്കിയാണ് വിവാഹ ചടങ്ങുകള്‍ ഉണ്ടായിരുന്നത്. പാരമ്പര്യം, സംസ്‌കാരം, സാമൂഹ്യ സേവനം തുടങ്ങിവയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടായിരുന്നു വിവാഹ ഒരുക്കങ്ങള്‍.
പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് അപ്ലൈഡ് സയന്‍സസില്‍ നിന്ന് ബിരുദം നേടിയ ശേഷം 2019 ലാണ് അദാനി ഗ്രൂപ്പില്‍ ജീത് അദാനി ചേര്‍ന്നത്. നിലവില്‍ അദാനി എയര്‍പോര്‍ട്ട് ബിസിനസിനും അദാനി ഡിജിറ്റല്‍ ലാബ്‌സിനും ചുമതലയാണ് ജീതിനുള്ളത്. 2023 മാര്‍ച്ചിലായിരുന്നു ദിവയും ജീതും തമ്മിലുള്ള വിവാഹ നിശ്ചയം.
परमपिता परमेश्वर के आशीर्वाद से जीत और दिवा आज विवाह के पवित्र बंधन में बंध गए।
— Gautam Adani (@gautam_adani) February 7, 2025
यह विवाह आज अहमदाबाद में प्रियजनों के बीच पारंपरिक रीति रिवाजों और शुभ मंगल भाव के साथ संपन्न हुआ।
यह एक छोटा और अत्यंत निजी समारोह था, इसलिए हम चाह कर भी सभी शुभचिंतकों को आमंत्रित नहीं कर सके,… pic.twitter.com/RKxpE5zUvs
അതേസമയം, ഏറെ പ്രത്യേകതകളുള്ളതായിരുന്നു ഇരുവരുടെയും വിവാഹ വസ്ത്രങ്ങള്‍. പ്രമുഖ ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്ര അംഗപരിമിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുമായി കൈകോര്‍ത്താണ് ചടങ്ങിനായുള്ള ഷാള്‍ നിര്‍മിച്ചത്. മകന്റെ വിവാഹത്തോടനുബന്ധിച്ച് 10,000 കോടി രൂപ സാമൂഹിക സേവനത്തിനായി മാറ്റിവെച്ചതായി അദാനി അറിയിച്ചു.
മകന്‍ ജീത് അദാനിയുടെ വിവാഹത്തിന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കുമെന്ന് അദാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. താന്‍ സാധാരണക്കാരനായാണ് വളര്‍ന്നത് അതുകൊണ്ട് മകന്റേത് സാധാരണ വിവാഹമായിരിക്കുമെന്നാണ് ഗൗതം നേരത്തെ തന്നെ അറിയിച്ചിരുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് സാമൂഹ്യസേവനത്തിനായി 10,000 കോടി രൂപ മാറ്റിവെക്കുന്നത്. ഭിന്നശേഷിക്കാരായ 500 സ്ത്രീകളുടെ വിവാഹത്തിനായി 10 ലക്ഷം രൂപ വരെയുള്ള സംഭാവന നല്‍കുമെന്ന് ദമ്പതികള്‍ പ്രതിജ്ഞയെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
വമ്പന്‍ വിവാഘോഷം കാത്തിരുന്നവര്‍ക്ക് നിരാശ സമ്മാനിച്ചു കൊണ്ടായിരുന്നു ജീത് - ദിവ വിവാഹം നടന്നത്. കഴിഞ്ഞ വര്‍ഷം നടന്ന അനന്ത് അംബാനി-രാധിക വിവാഹത്തോട് കിടപിടിക്കുന്നതായിരിക്കും ഈ കല്ല്യാണവും എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ അടക്കം വന്നിരുന്ന ചര്‍ച്ച.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കുക.
Gautam Adani's younger son, Jeet Adani, married Diva Jaimin Shah in a low-key ceremony in Ahmedabad. The wedding, held at Shanti Gram, was a simple affair attended by close family and friends, following traditional Gujarati Jain rituals. Adani announced a donation of ₹10,000 crore for social causes on the occasion of his son's wedding.
#AdaniWedding #SimpleWedding #SocialCause #IndianWedding #Gujarat #BusinessNews