Skin Care | ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പെടുത്തുന്നത് മികച്ച ചര്‍മാരോഗ്യത്തിന് ഉത്തമം


ബ്രോകോളി കൊളാജന്‍ ഉത്പാദനം കൂട്ടും.
നട്സുകള്‍ ചര്‍മത്തിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും പ്രധാനം.
ഗ്രീന്‍ ടീ കുടിക്കുന്നതും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
കൊച്ചി: (KVARTHA) ആരോഗ്യപരമായ ചര്‍മം വേണമെങ്കില്‍ അതിന്, ബാഹ്യ സംരക്ഷണം മാത്രം മതിയാകില്ല. ആരോഗ്യപ്രദവും പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണങ്ങള്‍ അകത്തേക്ക് ചെല്ലുക കൂടി വേണം. നല്ല ഭക്ഷണങ്ങള്‍ കൂടി കഴിച്ചാല്‍ മാത്രമേ ചര്‍മത്തിന് നല്ല തിളക്കവും ആരോഗ്യവും ലഭിക്കുകയുള്ളു.
ചര്‍മത്തിന്റ ആരോഗ്യകാര്യത്തില്‍ എല്ലാവര്‍ക്കും ആശങ്കയാണ്. പ്രായക്കൂടുതല്‍ തോന്നുന്നു, തിളക്കം നഷ്ടപ്പെടുന്നു, മുഖക്കുരുവും പാടുകളും തുടങ്ങി ഈ ആശങ്കകള്‍ നിരവധിയാണ്. എന്നാല്‍ ചര്‍മത്തിന്റെ ആരോഗ്യത്തിന് ഡയറ്റിലാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ശരിയായ പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കേണ്ടത് ചര്‍മത്തിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട കാര്യമാണ്. ചര്‍മാരോഗ്യം സംരക്ഷിച്ച് നല്ല തിളങ്ങുന്നതും സുന്ദരവുമായ ചര്‍മം ലഭിക്കാനായി താഴെ പറയുന്ന ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പെടുത്തൂ.
ആരോഗ്യമുള്ള ചര്‍മത്തിനായി കഴിക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് വാള്‍നട്. ഇതില്‍ കൂടുതലായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി, ഇ ചര്‍മത്തിലെ ചുളിവ് കുറയ്ക്കുകയും തിളക്കം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. വാള്‍നടില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി ചര്‍മത്തിലെ ചുളിവ് കുറയ്ക്കാന്‍ സഹായിക്കും.
പിസ്ത, ബദാം, കശുവണ്ടി തുടങ്ങിയ നട്സുകളും ഡയറ്റില്‍ ഉള്‍പെടുത്തണം. നട്സുകള്‍ ചര്‍മത്തിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും പ്രധാനമാണ്. ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയുടെ മികച്ച സ്രോതസാണ് ബദാം.
സിട്രസ് പഴങ്ങളായ നാരങ്ങ, ഓറന്‍ജ്, മുന്തിരി തുടങ്ങിയ പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പെടുത്താന്‍ ശ്രദ്ധിക്കാം. ഇത് വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസാണ്.
കൊളാജന്റെ ഉത്പാദനം ചര്‍മത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. വിറ്റാമിന്‍ സിയാല്‍ സമ്പന്നമായ ബ്രോകോളി കഴിക്കുന്നത് കൊളാജന്‍ ഉത്പാദനം കൂട്ടും. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ചര്‍മത്തെ സൂര്യാഘാതത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
ചണവിത്ത് കഴിക്കുന്നത് കൊളാജന്റെ ഉത്പാദനം കൂട്ടാന്‍ സഹായിക്കും. ദിവസവും ചണവിത്ത് കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഇത് കഴിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. കൂടാതെ ഗ്രീന്‍ ടീ കുടിക്കുന്നതും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
എന്നാല്‍ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുക.