Anxiety | ഉത്കണ്ഠ അകറ്റാം; മനസ്സിനെ ശാന്തമാക്കാൻ 6 വഴികൾ

 
Image Representing 6 Ways to Relieve Anxiety
Image Representing 6 Ways to Relieve Anxiety

Representational Image Generated by Meta AI

● ഉത്കണ്ഠ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു.
● കൃത്യമായ വ്യായാമം ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്നു.
● നല്ല ഉറക്കം മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു.
● സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുന്നത് ഉത്കണ്ഠ കുറയ്ക്കുന്നു.

മിൻ്റാ സോണി

(KVARTHA) ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയിൽ ഉത്കണ്ഠ ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെ പലതരം ഉത്കണ്ഠകളിലൂടെ കടന്നുപോകുന്നു. മാതാപിതാക്കൾക്ക് ആണെങ്കിൽ മക്കളെക്കുറിച്ച് അല്ലെങ്കിൽ കുടുംബത്തെക്കുറിച്ചുള്ള ഉത്കണ്ഠ. കുട്ടികൾക്ക് ആണെങ്കിൽ പഠിക്കുന്ന കാര്യത്തെക്കുറിച്ചുള്ള അല്ലെങ്കിൽ പരീക്ഷയെക്കുറിച്ചുള്ള  ഉത്കണ്ഠ . യുവതി യുവാക്കൾ ആണെങ്കിൽ ഭാവിയെക്കുറിച്ച്, ജോലിയെക്കുറിച്ച് അല്ലെങ്കിൽ വരുമാനത്തെക്കുറിച്ചുള്ള ഉത്കണ്ഠ. ഇങ്ങനെയുള്ള  ഉത്കണ്ഠകൾ മൂലം പലർക്കും നല്ല രീതിയിൽ ജീവിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം. ഈ ഉത്കണ്ഠയെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാമെന്ന് നോക്കാം.

1. ശ്വസനം ശ്രദ്ധിക്കുക 

ഉത്കണ്ഠ തോന്നുമ്പോൾ ശരീരം പിരിമുറുക്കത്തിലാകും. ഹൃദയമിടിപ്പ് കൂടുകയും ശ്വാസം വേഗത്തിലാകുകയും ചെയ്യും. ആഴത്തിലുള്ള ശ്വസനം വളരെ നല്ലതാണ്. അതിന് ചെയ്യേണ്ടത് 4 സെക്കൻഡ് മൂക്കിലൂടെ ശ്വാസം എടുക്കുക, 4 സെക്കൻഡ് പിടിക്കുക, 6 സെക്കൻഡ് വായിലൂടെ പതിയെ പുറത്തുവിടുക. ഇത് 5-10 മിനിറ്റ് ആവർത്തിക്കുക. ശാന്തമാകും. ഈ രീതി ഏതൊരാളുടെയും നാഡീവ്യവസ്ഥയെ ശാന്തമാക്കി ഉത്കണ്ഠ കുറയ്ക്കും. 

2. ഉത്കണ്ഠയുടെ  കാരണം തിരിച്ചറിയുക

പലപ്പോഴും ചില പ്രത്യേക ചിന്തകളിൽ നിന്നാണ് ഉത്കണ്ഠ ഉണ്ടാകുന്നത്. എന്താണ് നിങ്ങളെ ഭയപ്പെടുത്തുന്നത്, എന്തുകൊണ്ടാണ് ഭയപ്പെടുത്തുന്നത് തുടങ്ങിയ കാര്യങ്ങൾ ഒരു കടലാസിൽ എഴുതുക. ഇത് യഥാർത്ഥ പ്രശ്നമാണോ അതോ നിങ്ങളുടെ മനസ്സ് സൃഷ്ടിച്ചതാണോ എന്ന് വിലയിരുത്തുക. ഇത് മനസ്സിന് വ്യക്തത നൽകുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യും.

3,. ശരീരം ചലിപ്പിക്കുക 

വ്യായാമം ഉത്കണ്ഠ കുറയ്ക്കാൻ വളരെ നല്ലതാണ്. 20-30 മിനിറ്റ് നടക്കുന്നത് സന്തോഷ ഹോർമോണായ എൻഡോർഫിൻ പുറപ്പെടുവിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യും. ശവാസനം, ബാലാസനം തുടങ്ങിയ യോഗാസനങ്ങൾ മനസ്സിനും ശരീരത്തിനും വിശ്രമം നൽകും. അതുപോലെതന്നെ ഇഷ്ടപ്പെട്ട സംഗീതത്തിനൊപ്പം നൃത്തം ചെയ്യുന്നത് ആനന്ദവും ആശ്വാസവും നൽകും.

4. ദിനചര്യ സന്തുലിതമാക്കുക 

അമിതമായ തിരക്ക് ഉത്കണ്ഠ വർദ്ധിപ്പിക്കും. ദിവസവും 15-20 മിനിറ്റ് നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾക്കായി മാറ്റിവയ്ക്കുക. പുസ്തകം വായിക്കുകയോ സംഗീതം കേൾക്കുകയോ ചെയ്യാം. 7-8 മണിക്കൂർ ഉറക്കം ഉറപ്പാക്കുക. ഉറക്കക്കുറവ് മനസ്സിനെ കൂടുതൽ അസ്വസ്ഥമാക്കും. 

5. പിന്തുണ തേടുക 

നിങ്ങളുടെ വികാരങ്ങൾ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിൽ അടുത്ത സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ സംസാരിക്കുക. അവർക്ക് നിങ്ങളെ സഹായിക്കാനും ഉപദേശം നൽകാനും കഴിയും. ഉത്കണ്ഠ തീവ്രമാണെങ്കിൽ ഒരു സൈക്കോളജിസ്റ്റിനെയോ കൗൺസിലറെയോ സമീപിക്കുക.

6. മനസ്സിനെ ശാന്തമാക്കാൻ ശീലങ്ങൾ 

ധ്യാനം:  ദിവസവും 5-10 മിനിറ്റ് ധ്യാനിക്കുക, സ്വന്തം ശ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പോസിറ്റീവ് ചിന്ത: 'ഞാൻ ഇത് കൈകാര്യം ചെയ്യാൻ പോകുന്നു' എന്ന് സ്വയം പറയുക, ഇത് ആത്മവിശ്വാസം വർദ്ധിപ്പിക്കും. ശ്രദ്ധ വഴിമാറ്റുക:  ഒരു ഹോബി—പാചകം, ചിത്രം വരയ്ക്കൽ എന്നിവ നമ്മുടെ  മനസ്സിനെ മറ്റൊരു ദിശയിലേക്ക് തിരിക്കും. 

എപ്പോൾ ശ്രദ്ധിക്കണം? 

ഉത്കണ്ഠ നിങ്ങളുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്നുവെങ്കിൽ, ഉറക്കം നഷ്ടപ്പെടുകയോ, ഭക്ഷണം കഴിക്കാൻ തോന്നാതിരിക്കുകയോ, നിരന്തരം പിരിമുറുക്കം അനുഭവപ്പെടുകയോ ചെയ്യുന്നുവെങ്കിൽ ഒരു വിദഗ്ധന്റെ സഹായം തേടുക. ഇത് ഒരു ദൗർബല്യമല്ല, മറിച്ച് നല്ല ആരോഗ്യത്തിനായുള്ള ഒരു ചുവടുവയ്പാണ് എന്ന് തിരിച്ചറിയുക.

ഉത്കണ്ഠ എന്നത് ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ്, പക്ഷേ അത് നമ്മുടെ ജീവിതത്തെ നിയന്ത്രിക്കേണ്ടതില്ല എന്ന് മനസിലാക്കുക. ഈ പറഞ്ഞ പോലെയുള്ള ചെറിയ ശീലങ്ങളിലൂടെയും ശ്രദ്ധയിലൂടെയും ഉത്കണ്ഠ  കൈകാര്യം ചെയ്യാവുന്നതാണ്. ഉറപ്പായും ഈ സമയത്ത്  മനസ്സിനും ശരീരത്തിനും ആവശ്യമായ പരിചരണം നൽകുക ആണെങ്കിൽ ഉത്കണ്ഠയെ പരമാവധി അകറ്റാവുന്നതാണ്. 

ഉത്കണ്ഠ  എന്നത് ജീവിതത്തിന്റെ ഭാഗമായ ഒരു വികാരമാണ്. ഉത്കണ്ഠ നിങ്ങളുടെ ദിനചര്യയെ  തടസ്സപ്പെടുത്തുന്നുവെങ്കിൽ, അതിനെ കൈകാര്യം ചെയ്യാൻ ഈ പറഞ്ഞ  ചില ലളിതവും ഫലപ്രദവുമായ മാർഗങ്ങൾ പരീക്ഷിക്കാവുന്നതാണ്.

ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കാനും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കല്ലേ!

Anxiety is a common issue in today's lifestyle. This article provides 6 effective ways to manage anxiety, including deep breathing, identifying triggers, exercise, balancing routine, seeking support, and calming habits like meditation. Recognizing when to seek professional help is also emphasized, highlighting that it's a step towards good health.

#AnxietyRelief #MentalHealth #StressManagement #WellnessTips #Mindfulness #HealthyLiving

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia