കടലിനക്കരെ രുചിക്കൂട്ടുമായി യുറോസ്റ്റാര്‍ രുചിഭേദം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജിദ്ദ: (www.kvartha.com 04.03.2015) നവോദയ കുടുംബ വേദി സംഘടിപ്പിച്ച യുറോസ്റ്റാര്‍ രുചിഭേദം 2015 ഇമ്പാല ഗാര്‍ഡനില്‍ നടന്നു. ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ മുബാറക്കിന്റെ ഭാര്യ ലത്വീഫ മുബാറക് ആണ് രുചിഭേദം 2015 ഉദ്ഘാടനം ചെയ്തത്.

വര്‍ണാഭമായ ചടങ്ങില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ഒട്ടുമിക്ക വ്യത്യസ്തവും, സ്വാദിഷ്ടവുമായ ഭക്ഷണ വിഭവങ്ങള്‍ പരിപാടിയുടെ ഭാഗമായുള്ള സ്റ്റാളുകളില്‍ ഒരുക്കി. വിവിധ ഏരിയ കമ്മിറ്റി അടിസ്ഥാനത്തില്‍ നടന്ന പരിപാടിയില്‍ പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും പേര് നല്‍കി 17 സ്റ്റാളുകളിലായാണ് ഭക്ഷ്യവിഭവങ്ങള്‍ ഒരുക്കിയത്.

ചിക്കന്‍ ബിരിയാണി, പത്തിരി, ഫ്രൈഡ്‌റൈസ്, വിവിധ സലാഡുകള്‍, ബീഫ് മസാല, പലഹാരം, പായസം, ചിക്കന്‍ മസാല എന്നിവയാണ് മത്സര ഇനത്തില്‍ ഉള്‍പെടുത്തിയത്. അനികേഷ് ഏരിയയിലെ ഫൗസിയ മജീദ് നേതൃത്വം നല്‍കിയ റെഡ് ചില്ലിയാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. ശറഫിയ ഏരിയയിലെ നൂറുന്നിസ ബാവ നേതൃത്വം നല്‍കിയ പപ്പായ രണ്ടാം സ്ഥാനവും, ശബ്‌ന ഷംസുദീന്‍ നേതൃത്വം നല്‍കിയ ശറഫിയ ഏരിയായുടെ തന്നെ ബ്രിഞ്ചാള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഏഴ് ഏരിയ കമ്മിറ്റിയില്‍ നിന്നും 17 ടീമുകളിലായി 136 വനിതാ പ്രതിനിധികള്‍ മത്സരത്തില്‍ പങ്കെടുത്തു. മധുര പലഹാരങ്ങള്‍ വിതരണം ചെയ്ത് ബാലവേദിയും, കപ്പയും മീന്‍കറിയും വിളമ്പി യുവജന വേദിയും കാഴ്ചക്കാരില്‍ വ്യത്യസ്തത പുലര്‍ത്തി. സൗദി ഭക്ഷണ രീതിയെ ഓര്‍മിപ്പിച്ചു അറബിക് ഫുഡും ഒരുക്കി.

ഷിബു തിരുവനന്തപുരത്തിന്റെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ വി.കെ. റൗഫ് മുഖ്യ പ്രഭാഷണം നടത്തി. നവോദയ ജനറല്‍ സെക്രട്ടറി നവാസ് വെമ്പായം, കുടുംബവേദി കണ്‍വീനര്‍ സി.എം. അബ്ദുര്‍ റഹ്മാന്‍, വനിതാവേദി കണ്‍വീനര്‍ ജുമൈല അബു എന്നിവര്‍ സംസാരിച്ചു. സി.എം അബ്ദുല്‍ റഹ്മാന്‍ സ്വാഗതവും സിയാദ് ഹബീബ് നന്ദിയും രേഖപ്പെടുത്തി.

രുചിഭേദം 2015 ല്‍ പങ്കെടുത്ത മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും നവോദയയുടെ ഉപഹാരങ്ങള്‍ നല്‍കി. രുചിഭേദത്തിന്റെ ഭാഗമായി ജിദ്ദയിലെ പ്രമുഖ കലാകാരന്‍മാര്‍ അണിയിച്ചൊരുക്കിയ കലാപരിപാടികളും അരങ്ങേറി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

കടലിനക്കരെ രുചിക്കൂട്ടുമായി യുറോസ്റ്റാര്‍ രുചിഭേദം
കടലിനക്കരെ രുചിക്കൂട്ടുമായി യുറോസ്റ്റാര്‍ രുചിഭേദം
കടലിനക്കരെ രുചിക്കൂട്ടുമായി യുറോസ്റ്റാര്‍ രുചിഭേദം

Keywords:  Jeddah, Cooking, Health, Family, Meeting, Inauguration, Cooking Competition. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia