Union Minister On Yoga Day | യോഗ മന:ശാന്തിക്കും ആന്തരിക സൗഖ്യത്തിനും ഉപകാരപ്രദം: കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ശാരീരിക സൗഖ്യത്തിന് വേണ്ടി മാത്രമല്ല, മന:ശാന്തിക്കും ആന്തരിക സൗഖ്യത്തിനും യോഗ ഉപകാര പ്രദമാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. തിരുവനന്തപുരം കാര്യവട്ടത്തെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്‍ഡ്യ-ലക്ഷ്മി ഭായ് നാഷനല്‍ കോളജ് ഓഫ് ഫിസികല്‍ എഡ്യുകേഷന്‍ (SAI-LNCPE) സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാ ദിനം 2022 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Aster_MIMS

നേരത്തേ റാണി ലക്ഷ്മി ഭായ് പ്രതിമയില്‍ പുഷ്പാര്‍;ന നടത്തിയ വി മുരളീധരന്‍ അഞ്ച് യോഗാ അചീവേഴ്സിന് ഉപഹാരങ്ങളും വിതരണം ചെയ്തു. ചടങ്ങില്‍ സായ്-എല്‍എന്‍സിപി ഇ പ്രിന്‍സിപള്‍ ഡോ. ജി കിഷോര്‍ സ്വാഗതവും അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മഹേന്ദ്ര സാവന്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് യോഗാഭ്യാസത്തിന് അദ്ദേഹം നേതൃത്വം നല്‍കി. വിദ്യാര്‍ഥികളടക്കം ഇരുന്നൂറോളം പേര്‍ പങ്കെടുത്തു.

Union Minister On Yoga Day | യോഗ മന:ശാന്തിക്കും ആന്തരിക സൗഖ്യത്തിനും ഉപകാരപ്രദം: കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍

Keywords:  Thiruvananthapuram, News, Kerala, Yoga, Union minister, Health, Health and Fitness, Health & Fitness, Yoga is beneficial for peace of mind and inner health: Union Minister V Muraleedharan.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia