Yoga For Pregnant Women | ഗര്‍ഭിണികള്‍ക്കും യോഗ ചെയ്യാം; കഠിന യോഗാസനങ്ങളോ വിഷമാസനങ്ങളോ ചെയ്യരുത്, ലഘുവായ വ്യായാമമുറകള്‍ സുഖപ്രസവത്തിന് സഹായകമാണ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) മനുഷ്യന്‍ യോഗിയായി ജനിക്കുകയും യോഗിയായി മരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഗര്‍ഭാവസ്ഥയില്‍ യോഗാസനങ്ങള്‍ക്ക് പ്രാധാന്യമേറുന്നു. കഠിന യോഗാസനങ്ങളോ വിഷമാസനങ്ങളോ ഗര്‍ഭിണികള്‍ ചെയ്യരുത്. ലഘുവായ വ്യായാമമുറകള്‍ ഗര്‍ഭകാലത്തെ അസ്വസ്ഥതകള്‍ അകറ്റാനും സുഖപ്രസവത്തിനും സഹായകമാണ്.

ലഘുയോഗാസനങ്ങളായ ഏകപാദാസനം, താടാസനം, പ്രാണായാമം, സേതുബന്ധാസനം എന്നിവ ലളിതമായരീതിയില്‍ ചെയ്യുന്നാണ് നല്ലത്. ഇത് ഗര്‍ഭിണികളുടെ മാനസികോല്ലാസത്തിന് നല്ലതാണ്. യോഗാസനങ്ങള്‍ക്ക് പുറമേ ഒരുമണിക്കൂര്‍ നടത്തവും ഗര്‍ഭിണികള്‍ ചെയ്യേണ്ടതുണ്ട്.

Yoga For Pregnant Women | ഗര്‍ഭിണികള്‍ക്കും യോഗ ചെയ്യാം; കഠിന യോഗാസനങ്ങളോ വിഷമാസനങ്ങളോ ചെയ്യരുത്, ലഘുവായ വ്യായാമമുറകള്‍ സുഖപ്രസവത്തിന് സഹായകമാണ്

ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും സുഖപ്രസവത്തിനും ശരിയായ യോഗാഭ്യാസങ്ങളും വ്യായാമങ്ങളും ആവശ്യമാണ്. ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട പ്രശ്നമുള്ളവര്‍, രോഗികള്‍, നേരത്തെ ഗര്‍ഭം അലസിയവര്‍ എന്നിവര്‍ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുവേണം യോഗ ചെയ്യാന്‍. ഉദ്യോഗസ്ഥകളായ ഗര്‍ഭിണികളും ലളിത യോഗസാധനകള്‍ നിര്‍ബന്ധമാക്കണം.

മുന്‍കാലങ്ങളില്‍ ഗര്‍ഭിണികളെക്കൊണ്ട് മുറ്റം തൂക്കല്‍, നെല്ല് കുത്തിക്കല്‍ തുടങ്ങിയ കഠിനജോലികള്‍ ചെയ്യിപ്പിച്ചിരുന്നു. പ്രാണായാമവും ആസനവ്യായാമങ്ങളും കൂടാതെ ദിവസേനെ പത്ത് മിനിറ്റ് ധ്യാനിക്കുവാനും സമയം കണ്ടെത്തണം. മനസിനെ ഏകാഗ്രമാക്കിയുള്ള ധ്യാനം മാതാവ് ചെയ്യുമ്പോള്‍ കുഞ്ഞിനും അത് ഗുണംചെയ്യും.

Keywords:  Thiruvananthapuram, News, Kerala, Yoga, Health, Health & Fitness, Health and Fitness, Yoga for pregnant women.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia