Awareness | ഡിസംബർ 3, ലോക ഭിന്നശേഷി ദിനം: കൈത്താങ്ങായി മാറാം കരുതലോടെ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
-
ഡിസംബർ മൂന്നിന് ലോക ഭിന്നശേഷി ദിനം ആചരിക്കുന്നു.
-
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയാണ് ലക്ഷ്യം.
-
സമൂഹത്തിൽ അവരെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നു.
ന്യൂഡൽഹി: (KVARTHA) ഭൂമിയിൽ ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ഒരേ പോലെയാണ്. അവരുടേതല്ലാത്ത ചില പ്രത്യേക കാരണങ്ങളാൽ ചിലർ അംഗവിഹീനരായി ജനിച്ചേക്കാം. ജനിച്ച ശേഷം ഉണ്ടായ ചില അപകടങ്ങളാലോ മറ്റോ ചിലരും അംഗ വിഹിനരായി വളർന്നേക്കാം. ഇത്തരക്കാരോടുള്ള സമൂഹത്തിന്റെ ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഡിസംബർ മൂന്നിന് ലോകമെമ്പാടും ഭിന്നശേഷി ദിനം ആചരിക്കുന്നത്.
എല്ലാ വർഷവും ഡിസംബർ മൂന്നിന് ലോകമെമ്പാടും വിവിധ തലങ്ങളിൽ വിജയകരമായി ഈ ദിനാചരണം നടത്തിവരുന്നു. 1992മുതലാണ് ഐക്യരാഷ്ട്രസഭ ആചരിക്കുവാൻ തുടങ്ങിയത്. അവശതയുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവശതയുള്ളവരുടെ അന്തസ്സും അവകാശങ്ങളും സുസ്ഥിതിയും സംരക്ഷിക്കാൻ വേണ്ട സഹായം സ്വരൂപിപ്പിക്കുകയുമാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.
കാഴ്ച കുറഞ്ഞോ, കേൾവി ശക്തി കുറഞ്ഞൊ, മറ്റു ശരീര അവയവങ്ങൾക്ക് വളർച്ച ഇല്ലാതായോ അപകടം വഴിയോ ജനിച്ചു വീഴുമ്പോഴുള്ള ചില ജനിതക വൈകല്യങ്ങൾ കാരണമോ മറ്റു ചിലപ്പോൾ വേറെ എന്തെങ്കിലും കാരണങ്ങൾ വഴിയോ ഈ അവസ്ഥ സംജാതമായേക്കാം. ശാസ്ത്ര ലോകത്തിന് ഇന്നും കൃത്യമായ കാരണം കണ്ടെത്താനാവാത്ത കാരണം കണ്ടെത്താനാവാത്ത ജനിതക വൈകല്യങ്ങളുമുണ്ട്.
നേരത്തെ ലോക വികലാംഗ ദിനമെന്നും ഈ ദിവസം അറിയപ്പെട്ടിരുന്നു. ഈ വാക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് സർക്കാർ നിർദേശിച്ചതിനാൽ ഇപ്പോൾ ഈ വാക്ക് ഉപയോഗിക്കാറില്ല.
അംഗപരിമിതിയുള്ള ആൾക്കാരെ സമൂഹത്തിന്റെ മുഖ്യധാരിയിലേക്ക് കൊണ്ടുവരേണ്ട ആവശ്യം ഉന്നയിച്ചുകൊണ്ട് അത്തരക്കാരുടെ സജീവ സാന്നിധ്യം ഉറപ്പുവരുത്തി കൊണ്ട് കലാസാംസ്കാരിക കൂട്ടായ്മകളും കായിക മത്സരങ്ങളും സർക്കാറിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ ക്ഷേമ വകുപ്പും കൂടെ നിരവധി സാമൂഹ്യ സാംസ്കാരിക സംഘടനകളും എല്ലാവർഷവും നടത്തിവരുന്നുണ്ട്.
ഇത്തരക്കാരെ അവഗണിക്കാതെ അവർക്ക് അർഹമായ പ്രോത്സാഹനവും പരിചരണവും നൽകിയാൽ ലോകത്തിൽ തന്നെ മാതൃകയായി മാറാമെന്ന് നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്. ഹെലൻ കെല്ലർ എന്ന ഇതിഹാസം, ലുയ്‌സ് ബ്രെയിൻ, ഗലീലിയോ ഗലീലി, ബീതോവാൻ, നമ്മുടെ പ്രിയപ്പെട്ട കവി വള്ളത്തോൾ നാരായണമേനോൻ തുടങ്ങി പലരും ഇത്തരം അംഗവിഹിനതകളെ സ്വന്തം കഴിവുകൊണ്ട് മറികടന്നവരാണ്.
1976 ൽ ഐക്യരാഷ്ട്ര സഭ 1981 അന്താരാഷ്ട്ര വികലാംഗ വർഷമായി പ്രഖ്യാപിച്ചു. 1983-1992 അന്താരാഷ്ട്ര വികലാംഗ ദശാബ്ദമായും ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ആചരിച്ചു. ദിനാചരണത്തിന്റെ വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച അംഗവിഹിനരെ ആദരിക്കുന്ന ചടങ്ങും നാടെങ്ങും നടത്തി വരുന്നുണ്ട്.
#WorldDisabilityDay #DisabilityRights #Inclusion #Accessibility #Equality
