മഞ്ചേരി മെഡിക്കല്‍ കോളജില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com 31.12.2016) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു. മഞ്ചേരി സ്വദേശിയാണ് ക്ലോസറ്റില്‍ പ്രസവിച്ചത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു

അതേസമയം ഡോക്ടറുടെയും നഴ്‌സുമാരുടെയും അനാസ്ഥ മൂലമാണ് യുവതി ക്ലോസ്റ്റില്‍ പ്രസവിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രണ്ട് ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് വേദന ഉണ്ടെന്ന് പറഞ്ഞിട്ടും വേണ്ടത്ര പരിചരണം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ഡി എം ഒ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കി.

വേദന ഉണ്ടെന്നറിയിച്ചപ്പോള്‍ മൂത്രമൊഴിക്കാനാണ് നഴ്‌സുമാര്‍ നിര്‍ദേശിച്ചതെന്നും പരാതിയില്‍ പറയുന്നു. സൂപ്രണ്ടിന് ഇതുസംബന്ധിച്ച് പരാതി നല്‍കിയപ്പോള്‍ ഇത് സാധാരണയായി സംഭവിക്കുന്നതാണെന്നും പരാതിപ്പെടേണ്ട കാര്യമില്ലെന്നുമായിരുന്നത്രെ മറുപടി. തുടര്‍ന്നാണ് ഡി എം ഒ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയത്. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

Keywords : Malappuram, Medical College, Health, Pregnant Woman, Kerala, Woman gives birth in toilet.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia