യുവതിക്ക് ഓട്ടോറിക്ഷയില്‍ സുഖ പ്രസവം: 'പൊന്‍മണി' ഓട്ടോയുടെ പേര് കുഞ്ഞിനുമിട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കല്‍പ്പറ്റ: (www.kvartha.com 19.03.2019) ആദിവാസി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. വയനാട് പടിഞ്ഞാറത്തറ കാവര കോളനിയിലെ അമ്മിണിയുടെ മകള്‍ മുപ്പത്തിമൂന്നുകാരിയായ സരിതയാണ് ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേ ഓട്ടോറിക്ഷയില്‍ പ്രസവിച്ചത്. തിങ്കളാഴ്ച രാവിലെ തേറ്റമലക്ക് സമീപമായിരുന്നു സംഭവം. ആണ്‍കുഞ്ഞിനാണ് സരിത ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും മാനന്തവാടി ജില്ലാ ആശുപത്രിയിലാണ്.

സരിതയെ വെള്ളമുണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ട് പോകും വഴി ഓട്ടോ ഡ്രൈവറുടെയും സമീപത്തെ വീട്ടമ്മയായ സുമയ്യയുടെയും സന്ദര്‍ഭോചിതമായ ഇടപെടല്‍ കാരണമാണ് സുഖപ്രസവം നടന്നത്. എടവക രണ്ടേനാല്‍ ചെറുവയല്‍ കോളനിയിലെ സുരേഷിന്റെ ഭാര്യയാണ് സരിത. പടിഞ്ഞാറത്തറയിലെ കാവര കോളനിയില്‍ നിന്നും പ്രസവ വേദനയെ തുടര്‍ന്ന് പ്രദേശവാസിയായ സനോജിന്റെ ഓട്ടോറിക്ഷയില്‍ വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകും വഴി തേറ്റമലക്ക് സമീപം ഓട്ടോറിക്ഷയില്‍ വെച്ച് പ്രസവിക്കുകയായിരുന്നു.

യുവതിക്ക് ഓട്ടോറിക്ഷയില്‍ സുഖ പ്രസവം: 'പൊന്‍മണി' ഓട്ടോയുടെ പേര് കുഞ്ഞിനുമിട്ടു

ഓട്ടോ ഡ്രൈവര്‍ സനോജും സമീപത്തെ വീട്ടുകാരനായ മാനന്തവാടി ജില്ലാ ആശുപത്രി എച്ച്എംസി അംഗവുമായ കേളോത്ത് അബ്ദുള്ളയുടെ ഭാര്യ സുമയ്യയുടെയും സന്ദര്‍ഭോചിതമായ ഇടെപടലിനെ തുടര്‍ന്നാണ് സുഖപ്രസവം സാധ്യമായത്. സരിതയും കുഞ്ഞും ജില്ലാ ആശുപത്രിയില്‍ സുഖമായി കഴിയുന്നു. ഓട്ടോയില്‍ പ്രസവിച്ചതിനാല്‍ കുഞ്ഞിന് ഓട്ടോയുടെ പേരായ പൊന്‍മണി എന്ന് പേരിടുമെന്ന് സരിതയുടെ ഭര്‍ത്താവ് സുരേഷ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman gave birth to a baby in  autorickshaw, Wayanadu, News, Kerala, Health, Pregnant Woman, hospital, Auto Driver.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia