Health Issue | കുത്തിവെപ്പ് എടുത്തതിന് പിന്നാലെ 61കാരിയുടെ സംസാരശേഷിയും ചലനവും നഷ്ടപ്പെട്ടതായി പരാതി; ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവ് ആരോപണം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ടെസ്റ്റ് ഡോസില്‍ തന്നെ അലര്‍ജി പ്രകടമായി.
● ശരീരം പൂര്‍ണ്ണമായി തളര്‍ന്നു.
● കുടുംബം പൊലീസില്‍ പരാതി നല്‍കി.
● ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കും.
ആലപ്പുഴ: (KVARTHA) മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. റാബിസ് വാക്‌സിന്റെ കുത്തിവെവ്വ് എടുത്തതിന് പിന്നാലെ 61കാരി ഗുരുതരാവസ്ഥയില്‍ ആയതായി പരാതി. തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മയാണ് ശരീരം പൂര്‍ണ്ണമായി തളര്‍ന്നും സംസാരശേഷി നഷ്ടപ്പെട്ടും ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
മുയല്‍ കടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 21 നാണ് തൊഴിലുറപ്പ് തൊഴിലാളിയായ ശാന്തമ്മ ഭര്‍ത്താവിനൊപ്പം വണ്ടാനം മെഡിക്കല്‍ കോളേജിലെത്തി വാക്‌സിനെടുത്തത്. ടെസ്റ്റ് ഡോസില്‍ തന്നെ അലര്‍ജി പ്രകടമായെങ്കിലും ഇതൊക്കെ സ്വാഭാവികമെന്ന് പറഞ്ഞ് മൂന്നു ഡോസ് വാക്‌സിനുകളും എടുത്തുവെന്നും വാക്‌സിനെടുത്തതിന് പിന്നാലെ ശാന്തമ്മ തളര്‍ന്നു വീണുവെന്നും പിന്നെ അനക്കമില്ലെന്നും കുടുംബം പറയുന്നു.
തളര്‍ന്ന് വീണതിന് പിന്നാലെ കഴിഞ്ഞ ഏഴ് ദിവസം വെന്റിലേറ്ററിലായിരുന്ന ശാന്തമ്മ ഇപ്പോള്‍ തീവ്രപചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വാക്‌സിന്‍ എടുത്തതിന്റെ പാര്‍ശ്വഫലമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് കുടുംബം പറയുന്നു. സമ്മത പത്രത്തില്‍ ഒപ്പ് വാങ്ങിയാണ് വാക്‌സിനെടുത്തതെന്നും ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് കുടുംബം പറയുന്നു. സംഭവത്തില്‍ ശാന്തമ്മയുടെ മകള്‍ സോണിയ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കുമെന്ന് യുവതി അറിയിച്ചു.
അതേസമയം, ശാന്തമ്മയുടെ ദുരന്ത വാര്‍ത്ത വാര്‍ത്തയായതോടെ വിശദീകരണവുമായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മിറിയം വര്‍ക്കി വിശദീകരണവുമായി രംഗത്തെത്തി. വാക്‌സിന്‍ എടുത്താല്‍ ഉണ്ടാകുന്ന അപൂര്‍വമായ പാര്‍ശ്വഫലമാകാമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മിറിയം വര്‍ക്കി പറയുന്നു. ടെസ്റ്റ് ഡോസ്സില്‍ അലര്‍ജി പ്രകടിപ്പിച്ചപ്പോഴേ മറുമരുന്ന് നല്‍കിയിരുന്നു. എന്നാല്‍ വാക്‌സിന്‍ എടുത്തപ്പോള്‍ ഗുരുതരാവസ്ഥയിലായി. അപൂര്‍വ്വം ആളുകളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മെഡിക്കല്‍ കോളേജ് വ്യക്തമാക്കി. ശാന്തമ്മയുടെ ആരോഗ്യസ്ഥിതി വിലയിരുത്താനും തുടര്‍ച്ചകള്‍ ചര്‍ച്ചകള്‍ക്കുമായി അടിയന്തര മെഡിക്കല്‍ ബോര്‍ഡ് ചേരും.
#medicalnegligence #rabiesvaccine #alappuzha #hospital #healthissue #kerala
