റോഡ് നവീകരണത്തിനായി രൂപീകരിച്ച വാട്സ് ആപ്പ് കൂട്ടായ്മ റോഡപകടത്തില്‍പ്പെട്ടയാള്‍ക്ക് കൈതാങ്ങായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെങ്ങന്നൂര്‍: (www.kvartha.com 26.03.2019) ഗവ. ഐടിഐ പിരളശ്ശേരി റോഡ് ബിഎംബിസി പദ്ധതി പ്രകാരം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസികള്‍ രൂപീകരിച്ച വാട്സ് അപ്പ് ഗ്രൂപ്പാണ് അതേ റോഡില്‍ അപകടത്തില്‍പ്പെട്ടയാള്‍ക്ക് കൈതാങ്ങായത്. കഴിഞ്ഞ ദിവസം റോഡിലെ ഈപ്പച്ചന്‍പ്പടിയ്ക്ക് സമീപത്തുവെച്ചുണ്ടായ വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബേബിയ്ക്കാണ് ഐടിഐ പിരളശ്ശേരി മാതൃക റോഡ് കൂട്ടായ്മ ധനസഹായം നല്‍കിയത്.

നഗരസഭാ കൗണ്‍സിലര്‍ കെ ഷിബു രാജന്‍, ബേബിയ്ക്ക് കൂട്ടായ്മ സമാഹരിച്ച 10001 രൂപ വീട്ടിലെത്തി കൈമാറി. കൂട്ടായ്മ അഡ്മിന്‍ സണ്ണി പെനിയേല്‍, അംഗങ്ങളായ ജോബി ഫിലിപ്പ്, ജോണ്‍ മാത്യൂ, ജോര്‍ജ് മാത്യൂ, സിസില്‍ ജേക്കബ് ചെറിയാന്‍, സുരേന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ബിഎംബിസി പദ്ധതി പ്രകാരം നിര്‍മ്മാണം നടക്കുന്ന റോഡുമായി ബന്ധപ്പെട്ട പരാതികള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് വാട്സ് അപ്പ് കൂട്ടായ്മ രൂപീകരിച്ചത്. നിര്‍മ്മാണം നടക്കുന്നതിനിടയില്‍ കൂട്ടായ്മ ചര്‍ച്ച ചെയ്ത് പരാതികള്‍ എംഎല്‍എ സജി ചെറിയാന്റേയും, പൊതുമരാമത്ത് നിരത്തു വിഭാഗം ഉദ്യോഗസ്ഥരുടേയും ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുന്നതിനും കഴിഞ്ഞിട്ടുണ്ട്.

റോഡ് നവീകരണത്തിനായി രൂപീകരിച്ച വാട്സ് ആപ്പ് കൂട്ടായ്മ റോഡപകടത്തില്‍പ്പെട്ടയാള്‍ക്ക് കൈതാങ്ങായി

റോഡ് നിര്‍മാണം കഴിഞ്ഞിട്ടും അംഗങ്ങളുടെ ആവശ്യത്തെ തുടര്‍ന്ന് കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് അഡ്മിന്‍ സണ്ണി പെനിയോല്‍ പറഞ്ഞു. ഇടയ്ക്കിടെ റോഡിന്റെ വശങ്ങള്‍ ശുചീകരിക്കുന്നതിനും, തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ കൂട്ടായ്മ ശ്രദ്ധ ചെലുത്തുന്നുണ്ട്. നൂറിലധികം പേര്‍ അംഗങ്ങളായ ഗ്രൂപ്പില്‍ റോഡിനിരുവശവും താമസിക്കുന്നവരും റോഡ് കടന്നു പോകുന്ന ഭാഗത്തെ നഗരസഭാ കൗണ്‍സിലര്‍മാരും മുളക്കുഴ പഞ്ചായത്തംഗങ്ങളുമുണ്ട്.

റോഡിലെ അപകടങ്ങള്‍ കുറയ്ക്കാന്‍ കൂട്ടായ്മ പ്രധാനപ്പെട്ട ഭാഗങ്ങളില്‍ കണ്ണാടികള്‍ സ്ഥാപിച്ചു വരികയാണ്. ഒരു റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരു വാട്ട്സ് അപ്പ് കൂട്ടായ്മ രൂപീകരിക്കുന്നതും നിര്‍മാണത്തിനു ശേഷവും സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഒരു പക്ഷേ സംസ്ഥാനത്ത് തന്നെ ആദ്യമായിരിക്കും.

Keywords:  WhatsApp group help acceident person, Alappuzha, News, Kerala, Social Network, Accident, Injured, Treatment, Health, Whatsapp.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia