Food | യോഗ പരിശീലനത്തിന് മുമ്പും ശേഷവും എന്തൊക്കെ ഭക്ഷണം കഴിക്കാം?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) നമുക്കറിയാം യോഗ പരിശീലനത്തിന് മുമ്പും ശേഷവും നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഒരുപോലെ പ്രധാനമാണ്. മനസോടെയും ആരോഗ്യത്തോടെയും ഭക്ഷണം കഴിക്കുന്നത് യോഗയുടെ ഒരു വലിയ ഘടകമായിരിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സമീകൃതാഹാരം കഴിക്കുകയും മതിയായ വിശ്രമം നേടുകയും വേണ്ടത് അത്യാവശ്യമാണ്. യോഗ പരിശീലനത്തിന് മുമ്പ് കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ വ്യായാമത്തിന് 45 മിനിറ്റ് മുമ്പെങ്കിലും കഴിച്ചു തീര്‍ക്കണമെന്ന കാര്യം ഓര്‍ക്കേണ്ടതാണ്.
Aster mims 04/11/2022

Food | യോഗ പരിശീലനത്തിന് മുമ്പും ശേഷവും എന്തൊക്കെ ഭക്ഷണം കഴിക്കാം?

യോഗ പരിശീലനത്തിന് മുമ്പ് പ്രോടീന്‍ (Protein) അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. പ്രോടീന്‍ അടങ്ങിയ ഭക്ഷണങ്ങളായ തൈര്, ഓട്സ്, പ്രോടീന്‍ ഷെയ്കുകള്‍ എന്നിവ കഴിച്ചുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിനേക്കാള്‍ മികച്ചതായി ഒന്നുമില്ല. നിങ്ങളുടെ ശരീരത്തിലെ പേശികളുടെ ശരിയായ പ്രവര്‍ത്തനവും കോശങ്ങളെ മെച്ചപ്പെടുത്താനും അവ സഹായിക്കുന്നു.

ആപിള്‍, ഏത്തപ്പഴം തുടങ്ങിയ പഴങ്ങള്‍ യോഗയ്ക്ക് മുമ്പ് കഴിക്കുന്നത് നല്ലതാണ്. കാരണം അവ നിങ്ങള്‍ക്ക് പെട്ടെന്ന് ഊര്‍ജം നല്‍കും. അതുവഴി വ്യായാമത്തിന് മുന്‍പായി കഴിക്കുവാന്‍ സാധിക്കുന്ന ഏറ്റവും അനുയോജ്യമായ ലഘുഭക്ഷണമായി ഇത് പ്രവര്‍ത്തിക്കുന്നു.

ഒരു പിടി ബദാം, ഉണക്കമുന്തിരി എന്നിവ പോഷകങ്ങളുടെ കൂടുതല്‍ കേന്ദ്രീകൃത സ്രോതസാണ്, മാത്രമല്ല വിറ്റാമിനുകളിലും ധാതുക്കളിലും ഇതില്‍ കൂടുതലായിരിക്കും. പൊടാസ്യം, മഗ്‌നീഷ്യം, വിറ്റാമിനുകള്‍ എന്നിവ അവോകാഡോയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ യോഗയ്ക്ക് മുമ്പായി അതിരാവിലെ കഴിക്കുന്നത് വളരെയേറെ ഗുണകരമാണ്.

അതേസമയം, യോഗ പരിശീലനത്തിന് ശേഷം ശരീരം വിയര്‍പ്പിലൂടെ ദ്രാവകങ്ങള്‍ നഷ്ടപ്പെടുന്നത് വഴി നിര്‍ജലീകരണത്തിലേക്ക് നയിക്കും. അതിനാല്‍, ഒരു യോഗ പരിശീലനത്തിന് ശേഷം എന്തെങ്കിലും കഴിക്കുന്നതിന് മുമ്പ്, ആദ്യം ശരീരത്തിന് ജലാംശം നല്‍കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ഊര്‍ജ്ജ നില വര്‍ധിപ്പിക്കുന്നതിനും, വിറ്റാമിന്‍ സി ലഭിക്കുന്നതിനും നിങ്ങള്‍ക്ക് നാരങ്ങ നീര് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കാം.

വാഴപ്പഴം, സരസഫലങ്ങള്‍, മുന്തിരി, ആപിള്‍, ഈന്തപ്പഴം എന്നിവ അടങ്ങിയ ഒരു ഫ്രൂട് സാലഡ് കഴിക്കുന്നത് വ്യായാമത്തിന് ശേഷമുള്ള പോഷകങ്ങള്‍ ശരീരത്തിന് നല്‍കാനുള്ള മികച്ച മാര്‍ഗമാണ്. പ്രോടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ നല്‍കാന്‍ ഇത് സഹായിക്കും.

ഉയര്‍ന്ന നിലവാരമുള്ള പ്രോടീനും ഒമ്പത് അവശ്യ അമിനോ ആസിഡുകളും കഴിക്കാന്‍ നിങ്ങള്‍ക്ക് വേവിച്ച, പുഴുങ്ങിയ മുട്ടകള്‍ യോഗയ്ക്ക് മുമ്പ് കഴിക്കാം. ഇത് പേശികളെ പരിപാലിക്കാനും നന്നാക്കാനും വളര്‍ത്തുവാനും ഏറ്റവും ഉത്തമമായ ഭക്ഷണമാണ്. ആരോഗ്യഗുണങ്ങളുടെ ബാഹുല്യമാണ് ഗ്രീന്‍ ടീയിലുള്ളത്. അതിനാല്‍, എല്ലാ ദിവസവും രാവിലെ ഇത് കുടിക്കാന്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

Keywords:  New Delhi, News, National, Yoga, Health, Health and Fitness, Health & Fitness, What to Eat Before and After Yoga.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia