ഈ ആന്റീബയോട്ടിക്കുകള്‍ കഴിക്കുന്നവര്‍ സൂക്ഷിക്കുക; ഇത് നാഡീ തകരാറിന് കാരണമാകാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 22.05.2019) രോഗികളില്‍ നാഡീ തകരാറിന് ഒരു വിഭാഗം ആന്റീബയോട്ടിക്കുകള്‍ കാരണമാകുമെന്ന് പഠനം. യുകെയിലെ ഡണ്ടീ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ശ്വസന പ്രശ്‌നങ്ങള്‍ക്കും മൂത്രനാളിയിലെ അണുബാധയ്ക്കും ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ നാഡീതകരാറിനുള്ള സാധ്യത 50 ശതമാനം വര്‍ധിപ്പിക്കുന്നതായാണ് കണ്ടത്.

മൂത്രനാളിയിലെ അണുബാധയ്ക്കും ശ്വസനപ്രശ്‌നങ്ങള്‍ക്കും സാധാരണയായി ഉപയോഗിക്കുന്ന ഫ്‌ലൂറോക്വിനോ ലോണ്‍ ആണ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നത്. ഇതിന്റെ ഉപയോഗം മൂലം പെരിഫെറല്‍ ന്യൂറോപ്പതി ബാധിക്കാന്‍ 47 ശതമാനമാണ് സാധ്യത. ഈ ആന്റിബയോട്ടിക് മൂലം ഓരോ വര്‍ഷവും പതിനായിരത്തില്‍ 2.4 പേര്‍ക്ക് നാഡീ തകരാറുകള്‍ സംഭവിക്കുന്നതായാണ് JAMA ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

പഠനത്തിനായി ഉപയോഗിച്ചത് 1.3 ദശലക്ഷം പേരുടെ വിവരങ്ങളാണ്. അമോക്‌സിലിന്‍ ക്ലാവുനലേക് എന്ന ആന്റിബയോട്ടിക് കഴിച്ചവരില്‍ പെരിഫെറല്‍ ന്യൂറോപ്പതിക്കുള്ള സാധ്യത കുറവാണെന്നും കണ്ടു. ഫ്‌ലൂറോക്വിനോലോണ്‍ ചികിത്സ തേടിയവരില്‍ പുരുഷന്മാര്‍ക്കാണ് നാഡീതകരാറിനു സാധ്യത കൂടുതല്‍ എന്നും പ്രായം കൂടുന്നതനുസരിച്ച് രോഗസാധ്യതയും കൂടുന്നതായുമാണ് പഠനം പറയുന്നത്. ഗവേഷകനായ ഡാനിയല്‍ മൊഗേല്‍സ് പറയുന്നത് ചില ആളുകളില്‍ പ്ലൂറോക്വിനോലോണിന്റെ പാര്‍ശ്വഫലങ്ങള്‍ ദീര്‍ഘകാലത്തേക്ക് ഉണ്ടാകുമെന്നാണ്.

ഈ ആന്റീബയോട്ടിക്കുകള്‍ കഴിക്കുന്നവര്‍ സൂക്ഷിക്കുക; ഇത് നാഡീ തകരാറിന് കാരണമാകാം

കൈകാലുകളുടെ ഞരമ്പുകള്‍ക്ക് വേദന, ബാലന്‍സ് പ്രശ്‌നങ്ങള്‍ ഇവയും ഉണ്ടാകാം. ഫലപ്രദമായ ആന്റിബയോട്ടികാണ് ഫ്‌ലൂറോക്വിനോലോണ്‍ (Fluroquinolone). എന്നാല്‍ ചിലര്‍ക്കെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവാം എന്ന കാര്യം കൂടി ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതാണ്. ഈ മരുന്നിന്റെ ഉപയോഗത്താല്‍ നാഡീവൈകല്യങ്ങള്‍ വരാനുള്ള സാധ്യത 50 ശതമാനമാണെന്നും ഇത് ചികിത്സ നേടിയാലും ആറുമാസം വരെ നീണ്ടു നില്‍ക്കാമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  What antibiotics cause nerve damage? Kochi, News, Kerala, Health, Tablet, Researchers, Treatment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia