ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശ്ശൂര്‍: നഗരസഭയിലെ മാലിന്യസംസ്കരണം കാര്യക്ഷമമല്ലാത്തതിനാല്‍ ജനങ്ങള്‍ വലയുകയാണ്. ലാലൂര്‍ സമരം ജില്ലയിലൊട്ടാകെ പ്രതിഫലിച്ചതോടെ നഗരം മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ജനുവരി 23ന് ലാലൂരിലേക്ക് മാലിന്യം കൊണ്ടുവരുന്നത് ജനങ്ങള്‍ തടഞ്ഞതോടെയാണ് മാലിന്യസംസ്ക്കരണം താറുമാറായത്. നഗരത്തിന്റെ ഹൃദയമായ ശക്തസ്റ്റാന്റ് പരിസരം മാലിന്യത്താല്‍ മൂടിക്കിടക്കുകയാണ്.
പച്ചക്കറി മാര്‍ക്കറ്റ്, മത്സ്യമാര്‍ക്കറ്റ്, പുത്തന്‍പള്ളി പരിസരം എന്നിവിടങ്ങളില്‍ മാലിന്യം കുന്നുകൂടി കിടക്കുകയാണ്.
മാലിന്യം നീക്കംചെയ്യാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടാവാത്തതിനാല്‍ ജില്ലയിലൊട്ടാകെ പകര്‍ച്ച വ്യാധികള്‍ പിടിപെട്ടിട്ടുണ്ട്.
മുക്കിലും മൂലയിലും കുമിഞ്ഞുകൂടിയ മാലിന്യത്തില്‍ എലിയും കൊതുകും ഈച്ചയും പെരുകി. ഡെങ്കിപനിയും മലേറിയയും തുടര്‍ക്കഥയാവുകയാണ്. നഗരം രോഗങ്ങളുടെ പിടിയിലാണെന്നറിയിച്ച് ആരോഗ്യവകുപ്പ് നഗരസഭയ്ക്ക് നോട്ടീസ് നല്കി. ഒന്നല്ല ആറെണ്ണം. എന്നിട്ടും കുറ്റകരമായ അനാസ്ഥയാണ് മാലിന്യ നിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ നഗരസഭ കാണിക്കുന്നത്.
കോഴിക്കടകളില്‍ നിന്നും പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നും പുറം തള്ളുന്ന മാലിന്യങ്ങള്‍ ബസ് സ്റ്റാന്റിലും റോഡരികിലും കുന്നുകൂടി കിടക്കുകയാണ്. പടിഞ്ഞാറേകോട്ടയില്‍ നിന്ന് വടക്കോട്ട് റോഡിന് കിഴക്കേ അരികു മുഴുവന്‍ മാലിന്യം മാത്രമാണ്. മാലിന്യത്താല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം.
സംസ്ഥാനകേരളോത്സവവും അന്താരാഷ്ട്രനാടകോത്സവും പടിവാതില്‍ക്കലെത്തി നില്ക്കുന്ന സാഹചര്യത്തില്‍ സാംസ്കാരിക നഗരത്തിലെ മാലിന്യമല നഗരസഭയ്ക്ക് എടുത്തുമാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിഥികള്‍ക്ക് മുന്നില്‍ നാറാനായിരിക്കും തൃശൂരിന്റെ വിധി.
Keywords : Thrissur, Health, Municipality, Waste, Market, Lalur, Epidemic, Notice, Kerala, Malayalam News, Waste dumping issue in Thrissur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
