SWISS-TOWER 24/07/2023

സംസ്ഥാനത്ത് 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്സിനേഷന്‍ ആരംഭിച്ചു; ആദ്യ ഘട്ടത്തില്‍ നല്‍കുന്നത് കോവാക്‌സിന്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 03.02.2022) സംസ്ഥാനത്ത് 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്സിനേഷന്‍ ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ആരംഭിച്ച വാക്‌സിനേഷന്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് നടക്കുക. ആദ്യ ഘട്ടത്തില്‍ കോവാക്സിനാണ് കുട്ടികള്‍ക്ക് നല്‍കുന്നത്.
Aster mims 04/11/2022

ജനുവരി 10 വരെ ബുധനാഴ്ച ഒഴികെയുള്ള ആറ് ദിവസങ്ങളിലും വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ രാവിലെ ഒമ്പത് മണിമുതല്‍ അഞ്ച് മണിവരെ പ്രവര്‍ത്തിക്കും. കുട്ടികളുടെ പ്രത്യേക വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവാക്സിന്‍ മാത്രമാകും നല്‍കുക. ജനറല്‍/ജില്ലാ/താലൂക്ക്/സിഎച്ച്സി എന്നിവിടങ്ങളില്‍ കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ഉണ്ടായിരിക്കും.

സംസ്ഥാനത്ത് 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്സിനേഷന്‍ ആരംഭിച്ചു; ആദ്യ ഘട്ടത്തില്‍ നല്‍കുന്നത് കോവാക്‌സിന്‍


പ്രാഥമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ചൊവ്വ, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമേ വാക്സിനേഷന്‍ ഉണ്ടാകൂ. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. കോവിഡ് വന്നിട്ടുള്ള കുട്ടികള്‍ മൂന്ന് മാസം കഴിഞ്ഞ് വാക്സിന്‍ സ്വീകരിച്ചാല്‍ മതി. 

ആധാര്‍, സ്‌കൂള്‍ ഐ ഡി കാര്‍ഡ് എന്നിവ ഉപയോഗിച്ച് ഓണ്‍ലൈനില്‍ രെജിസ്റ്റെര്‍ ചെയ്യാം. ഓണ്‍ലൈന്‍ രെജിസ്റ്റെര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തി രെജിസ്റ്റെര്‍ ചെയ്ത് വാക്സിന്‍ സ്വീകരിക്കാം. 15.34 ലക്ഷം കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനാണ് സര്‍കാര്‍ ഉദ്ദേശിക്കുന്നത്. കുട്ടികളുടെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Keywords:  Thiruvananthapuram, News, Kerala, Vaccine, COVID-19, Children, Health, Government, Vaccination of children between the ages of 15 and 18 years started in Kerala
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia