ഉത്തരാഖണ്ഡില്‍ മാര്‍ച്ച് 31 വരെ കര്‍ഫ്യൂ തുടരും; മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെറാഡൂണ്‍: (www.kvartha.com 22.03.2020) ഞായറാഴ്ച നടക്കുന്ന ജനതാ കര്‍ഫ്യൂ ഉത്തരാഖണ്ഡില്‍ മാര്‍ച്ച് 31 വരെ തുടരാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. അതേസമയം ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യസേവനങ്ങള്‍ ലഭ്യമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളും നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബസ് സര്‍വീസുകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവെക്കും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് ജനങ്ങളുടെ സഞ്ചാരം പരമാവധി തടയുന്നതിനായി നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് 19 സ്ഥിരീകരിച്ച 75 ജില്ലകളില്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം, കോട്ടയം, തൃശൂര്‍, പത്തനംതിട്ട, മലപ്പുറം ജില്ലകള്‍ അടച്ചിടും. രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 341 ആയി ഉയര്‍ന്ന സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

ഉത്തരാഖണ്ഡില്‍ മാര്‍ച്ച് 31 വരെ കര്‍ഫ്യൂ തുടരും; മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്


Keywords:  Uttarakhand, News, National, Chief Minister, COVID19, Health, Uttarakhand, JantaCurfew, Trivendra Singh Rawat, Coronavirus, Uttarakhand decided to continue JantaCurfew in the entire state till 31st March
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia