കോവിഡ് കേസുകള്‍ കുറഞ്ഞു; ആശുപത്രികള്‍ക്ക് പകര്‍ചവ്യാധിക്ക് മുമ്പുള്ള പദവി തിരികെ ലഭിക്കുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്‌നൗ: (www.kvartha.com 09.03.2022) മൂന്നാം തരംഗത്തില്‍ കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ മാര്‍ച് രണ്ടാം വാരം മുതല്‍ ഏതാനും ആശുപത്രികളുടെ നോണ്‍-കോവിഡ് പദവി പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ച് ആരോഗ്യ അധികൃതര്‍. നിലവില്‍, കുറഞ്ഞത് 13 ആശുപത്രികളെങ്കിലും കോവിഡ് കെയര്‍ സൗകര്യങ്ങള്‍ ഏര്‍പെടുത്തുകയും കോവിഡ് രോഗികളെ പ്രവേശിപ്പിക്കുകയും ചെയ്യുന്നുണ്ട്.

തീവ്രപരിചരണ യൂനിറ്റ്/വെന്റിലേറ്റര്‍, ഉയര്‍ന്ന ഡിപന്‍ഡന്‍സി യൂണിറ്റുകള്‍ എന്നിവയുള്‍പെടെ ഈ ആശുപത്രികളിലെല്ലാം മൊത്തം കിടക്കകളുടെ എണ്ണം ഏകദേശം 2,000 ആണ്. കെജിഎംയു, എസ്ജിപിജിഎംഎസ് ആര്‍എംഎല്‍ഐഎംഎസ്, ഒരു സ്വകാര്യ ആശുപത്രി, സര്‍കാര്‍ ജില്ലാ ആശുപത്രി എന്നിവ കോവിഡ് ഇതര സേവനങ്ങള്‍ക്കൊപ്പം കോവിഡ് സൗകര്യം തുടരുമെന്നും ബാക്കിയുള്ള ആശുപത്രികളോട് 3-4 കിടക്കകള്‍ വീതമുള്ള ഒരു വിഭാഗം റിസര്‍വ് ചെയ്യാന്‍ ആവശ്യപ്പെടുമെന്നും അധികൃതര്‍ പറയുന്നു.

കോവിഡ് കേസുകള്‍ കുറഞ്ഞു; ആശുപത്രികള്‍ക്ക് പകര്‍ചവ്യാധിക്ക് മുമ്പുള്ള പദവി തിരികെ ലഭിക്കുന്നു

കോവിഡ് രോഗികളും നോണ്‍-കോവിഡ് സൗകര്യങ്ങളും പതിവുപോലെ പ്രവര്‍ത്തിക്കും. കെജിഎംയുവിലും ലക്‌നൗവിലെ ഒരു സ്വകാര്യ ആശുപത്രിയിലും നിലവില്‍ 10 കോവിഡ് രോഗികളെ മാത്രമേ പ്രവേശിപ്പിച്ചിട്ടുള്ളൂ. സര്‍കാരിന്റെ നിര്‍ദ്ദേശപ്രകാരം ആശുപത്രികളുടെയോ കിടക്കകളുടെയോ എണ്ണം കുറയ്ക്കുമെന്ന് ചീഫ് മെഡികല്‍ ഓഫീസര്‍ ഡോ. മനോജ് അഗര്‍വാള്‍ പറഞ്ഞു.
Aster mims 04/11/2022

Keywords:  Lucknow, News, National, Hospital, COVID-19, Health, Treatment, Uttar Pradesh hospitals to get back pre-pandemic status soon.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia