ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിംഗ്ടണ്‍: എയ്ഡ്സ് എന്ന രോഗത്തൊടുള്ള മനുഷ്യന്റെ നിസഹായതയ്ക്ക് ഒടുവില്‍ മാര്‍ഗം തെളിഞ്ഞു. എയ്ഡ്സിനുള്ള ഫലപ്രദമായ ചികില്‍സ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലെങ്കിലും എയ്ഡിനെ പ്രതിരോധിക്കാനുള്ള മരുന്ന് അമേരിക്ക കണ്ടുപിടിച്ചു. ട്രുവാഡ എന്ന് പേരിട്ടിരിക്കുന്ന ഈ ടാബ്‌ലറ്റുകള്‍ക്ക് എച്ച്.ഐ.വിയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ദി ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു.
30 വര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ട്രുവാഡയ്ക്ക് എച്ച്.ഐ.വിയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചത്. എച്ച്.ഐ.വി പോസിറ്റീവായ വ്യക്തികളുമായി ലൈംഗീക ബന്ധം പുലര്‍ത്തുന്നവര്‍ക്ക് ട്രുവാഡ പ്രതിരോധശേഷി നല്‍കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
2004മുതല്‍ എച്ച്.ഐ.വി ബാധിച്ചവരില്‍ പരീക്ഷിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ദി ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ട്രുവാഡയ്ക്ക് അംഗീകാരം നല്‍കുന്നത്.
English Summery
Washington: The Food and Drug Administration has approved the first drug shown to reduce the risk of HIV infection, a milestone in the 30-year battle against the virus that causes AIDS.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

