അപൂര്‍വ ക്യാന്‍സര്‍ രോഗചികിത്സ നടത്തി സൈറ്റ്‌കെയര്‍ ഹോസ്പിറ്റല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബംഗളൂരു: (www.kvartha.com 23.06.2017) മാനവരാശി ഇന്ന് ഭീതിയോടെ കാണുന്ന രോഗങ്ങളില്‍ പ്രധാന സ്ഥാനമാണ് ക്യാന്‍സറിന്. ഇന്ത്യയില്‍ ഹൃദ്‌രോഗത്തിനും സ്‌ട്രോക്കിനും ശേഷം ക്യാന്‍സറാണ് പ്രധാനവില്ലന്‍. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ റിപോര്‍ട്ട് പ്രകാരം 2000ല്‍ ഏഴാം സ്ഥാനത്തായിരുന്ന ക്യാന്‍സര്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ്.

അപൂര്‍വ ക്യാന്‍സര്‍ രോഗചികിത്സ നടത്തി സൈറ്റ്‌കെയര്‍ ഹോസ്പിറ്റല്‍

നൂതനമായ ഡയഗ്നോസിസ് സൗകര്യങ്ങള്‍ ക്യാന്‍സര്‍ ചികിത്സാ രംഗത്ത് പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു സ്‌കിന്‍ കാന്‍സറിന് ആദ്യ ചികിത്സ നടത്തി വിജയിച്ചിരിക്കുകയാണ് ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന സൈറ്റ്‌കെയര്‍ ക്യാന്‍സര്‍ ഹോസ്പിറ്റലിലെ ഡോ. ആന്റണി പയസ്. 'പ്രധാനമായും രണ്ടുതരത്തിലാണ് സ്‌കിന്‍ ക്യാന്‍സര്‍ കാണപ്പെടുന്നത്. ലോകമെമ്പാടുമുള്ള സ്‌കിന്‍ ക്യാന്‍സര്‍ കേസുകള്‍ പരിശോധിച്ചാല്‍ കൂടുതലും നോണ്‍ മെലനോവയാണ്. അതില്‍ 75 ശതമാനം ബേസല്‍സെല്‍ ക്യാന്‍സറും 20 ശതമാനം സ്‌കമസ് ക്യാന്‍സറുമാണ്. ശേഷിക്കുന്ന രണ്ട് ശതമാനം മാത്രമെ അഡ്‌നെക്‌സക് സ്‌കിന്‍ ട്യൂമറുകള്‍ക്ക് സാധ്യതയുള്ളു. ഈ അപൂര്‍വരോഗം അപൂര്‍വമായി മാത്രമെ സ്തനങ്ങളിലെ ത്വക്കിന് ബാധിക്കകയുള്ളു.

ഈ രോഗത്തെ തുടക്കത്തിലെ തിരിച്ചറിയുന്നതും ഡയഗനോസിസ് ചെയ്യുന്നതും വളരെ പ്രയാസമാണ്. അതുകൊണ്ട് തന്നെ മുന്‍ കരുതലുകള്‍ എടുക്കുവാനും തടയുവാനും സാധിക്കില്ല. അമിതമായ സൂര്യതാപം ഇതിനൊരു കാരണമാകാവുന്നതുകൊണ്ട് കൃഷിയിടങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് ഇത് ബാധിക്കാം' എന്ന് പ്രശസ്ത ബ്രീസ്റ്റ് ക്യാന്‍സര്‍ സര്‍ജനും സൈറ്റ്‌കെയര്‍ സ്ഥാപകനുമായ ഡോ. ആന്റണി പയസ് പറഞ്ഞു. സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ അറിയാന്‍ സാധിക്കാത്തതു കൊണ്ട് മാമോഗ്രഫികൊണ്ട് ഇവിടെ യാതൊരു പ്രയോജനവുമില്ല എന്ന് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സുരേഷ് രാമു പറഞ്ഞു.

രോഗത്തില്‍ നിന്നും പൂര്‍ണമായും മോചിതയായതിന്റെ സന്തോഷത്തിലാണ് നൈജീരിയന്‍ വനിത ആമിന. ജീവിതത്തിന്റെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട അവസ്ഥയില്‍ ഇവിടെ എത്തിയ ആമിന രണ്ടാം ജന്മമായിട്ടാണ് ഇപ്പോള്‍ കാണുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Bangalore, Health, Hospital, National, Doctor, Treatment of a rare disease at Cytcare Hospital in Bangalore.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia