ട്രാന്സ്ലേഷനല് ഹെല്‍ത്ത് സയന്‍സ്: ദേശീയ സെമിനാര്‍ മാര്‍ച്ച് 18നു തുടങ്ങും
Mar 16, 2013, 14:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: മാര്‍ച്ച് 18നു മാസ്കറ്റ് ഹോട്ടലില്‍ ആരംഭിക്കുന്ന ട്രാന്സ്ലേഷനല് സയന്‍സ് ദേശീയ സെമിനാറിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അടിസ്ഥാന ശാസ്ത്ര ഗവേഷണത്തെ പ്രായോഗിക തലത്തില്‍ എങ്ങനെ സഹായിക്കാം എന്നതിലേക്കായിരിക്കും സെമിനാറിന്റെ ഊന്നല്‍. കേരള ബയോടെക്നോളജി കമ്മീഷന് ചെയര്‍മാനും ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി-കൗണ്‍സില്‍ (കെ.എസ്.സി.എസ്.ടി. ഇ) എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റുമായ പ്രൊഫ. വി.എന്‍ രാജേശേഖരന് പിള്ള രാവിലെ 9.45നു ഉദ്ഘാടനം ചെയ്യും. ബയോടെക്നോളജി കമ്മീഷനും ഗുര്‍ഗാവോണിലെ ട്രാന്സ്ലേഷനല് ഹെല്‍ത്ത് സയന്‍സസ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്ന് കെ.എസ്.സി.എസ്.ടി.ഇയുടെ നേതൃത്വത്തിലാണ് രണ്ടു ദിവസത്തെ സെമിനാര്‍ സംഘടിപ്പിക്കുന്നത്.
വിവിധ വിഷയങ്ങളില്‍ രാജ്യത്തെ പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. നോണ്‍ കമ്യൂണിക്കബിള്‍ ഡിസീസസ് ആന്‍ഡ് ജെറിയാട്രിക് പ്രോബ്ലംസ്, എന്‍ഡോക്രൈന്‍ ഡൈസ്ഫങ്ഷന്, ന്യൂട്രിജനോമിക്സ് ആന്‍ഡ് ന്യൂട്രസ്യൂട്ടിക്കല്‍സ്, ട്രാന്സ്ലേഷനല് ക്യാന്‍സര്‍ റിസര്‍ച് തുടങ്ങിയ വിഷയങ്ങളിലും പകര്‍ച്ച വ്യാധികള്‍ വീണ്ടും തലപൊക്കുന്നതിനെക്കുറിച്ചും ഉള്പെടെയായിരിക്കും പ്രബന്ധങ്ങളും ചര്‍ചകളും. അണുമാത്ര പരിശോധനയും പരമ്പരാഗത വിജ്ഞാനവും എന്ന വിഷയത്തിലുമുണ്ടാകും പ്രബന്ധം.
ട്രാന്സ്ലേഷനല് ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. ജി.ബി നായര്‍, ഹൈദരാബാദ് സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജിയിലെ ഡോ. ജി.ആര് ചന്ദക്, ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസിലെ ഡോ. എസ്. രാഘവന്, ബാംഗ്ലൂരിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ ആന്‍ഡ് ഇന്റഗ്രേറ്റീവ് മെഡിസിനിലെ ഡോ. പത്മ വെങ്കട്, നോര്‍ത്ത് പറവൂരിലെ എസ്.എന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോ. ജയദീപ് മേനോന് എന്നിവര്‍ സംസാരിക്കും.
ട്രാന്സ്ലേഷനല് ഹെല്‍ത്ത് സയന്‍സില്‍ താല്പര്യമുള്ളവരുടെ സംഘം രൂപീകരിക്കുന്നതിനു കൂടിയാണ് സെമിനാര്‍ ലക്ഷ്യം വയ്ക്കുന്നത്. കേരളത്തില്‍ ഈ മേഖലയില്‍ ഉണ്ടാകേണ്ട വികാസം സംബന്ധിച്ച ആശയങ്ങള്‍ പങ്കുവയ്ക്കുന്ന പാനല്‍ ചര്‍ചകളും ഉണ്ടാകും.
അടിസ്ഥാന ശാസ്ത്ര ഗവേഷകര്‍, ക്ലിനീഷ്യന്മാര്, ഫിസിഷ്യന്‍ ശാസ്ത്രജ്ഞര്‍ എന്നിവര്‍ക്കിടയില്‍ രണ്ടു ദിവസത്തെ സെമിനാര്‍ നല്ല കൂട്ടായ്മ സൃഷ്ടിക്കുമെന്നു കരുതുന്നതായി പ്രൊഫ രാജശേഖരന് പിള്ള പറഞ്ഞു. കേരളത്തിലും പുറത്തുമുള്ള ഗ്രൂപ്പുകളും സ്ഥാപനങ്ങളുമായി സഹകരണവും പങ്കാളിത്തവും ഉണ്ടാകാനും ഇത് സഹായിക്കുമെന്നാണു പ്രതീക്ഷ.
ട്രാന്സ്ലേഷനല് ഗവേഷണ രംഗത്തെ വിദഗ്ധര്‍, ഹൃദ്രോഗ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള ഫിസിഷ്യന്‍ ശാസ്ത്രജ്ഞര്‍, ഓങ്കോളജിസ്റ്റുകള്‍, എന്ഡോക്രിനോളജിസ്റ്റുകള് എന്നിവരും ബയോടെക്നോളജി, ബയോകെമിസ്ട്രി, മോളിക്യുലാര്‍ ബയോളജി, ഇമ്മ്യൂണോളജി, ന്യൂട്രീഷ്യന്‍, ജെനറ്റിക്സ് എന്നീ മേഖകളിലെ ഗവേഷകര്‍ പങ്കെടുക്കും.

Keywords : Thiruvananthapuram, Health, Kerala, Science, Seminar, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Sports News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.