'പൊതുസ്ഥലത്തെ പുകവലിക്കെതിരെ നമുക്കൊന്നിക്കാം' - പ്രമുഖരുടെ സംഗമം ബുധനാഴ്ച

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: പൊതുസ്ഥലത്ത് പുകവലി നിരോധിച്ചുകൊണ്ടുള്ള നിയമം അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് ഒക്ടോബര്‍ ഒമ്പതിന് പ്രമുഖരെ അണിനിരത്തി ടുബാക്കോ ഫ്രീ കേരള 'പൊതുസ്ഥലത്തെ പുകവലിക്കെതിരെ നമുക്കൊന്നിക്കാം' എന്ന പേരില്‍ പ്രമുഖരുടെ സംഗമം സംഘടിപ്പിക്കുന്നു. പുകയില നിയന്ത്രണത്തിനായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ടുബാക്കോ ഫ്രീ കേരള.

രാവിലെ 10ന് എസ്.എം.വി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ സ്‌കൂളുകളിലെ പുകവലി നിരോധന നിയമങ്ങളെപ്പറ്റി പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാനും പുകയിലവിരുദ്ധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പോലീസിന്റെ പങ്കിനെപ്പറ്റി എ.ഡി.ജി.പി എ. ഹേമചന്ദ്രനും പൊതുസ്ഥലത്തെ പുകവലിക്കെതിരെയുള്ള നിയമത്തേയും അതിന്റെ നടപ്പാക്കലിനെയും പറ്റി ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. എ.എസ് പ്രദീപ്കുമാറും പുകയില ഉപയോഗത്തിന്റെ അപകടങ്ങളെപ്പറ്റി ആര്‍.സി.സി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പി.ജി. ബാലഗോപാലും സംസാരിക്കും.

'പൊതുസ്ഥലത്തെ പുകവലിക്കെതിരെ നമുക്കൊന്നിക്കാം' - പ്രമുഖരുടെ സംഗമം ബുധനാഴ്ച
പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് ജി. സുരേഷ്‌കുമാര്‍ പുകയില ഉപയോഗത്തിനെതിരേയുള്ള പ്രതിജ്ഞ കുട്ടികള്‍ക്ക് ചൊല്ലിക്കൊടുക്കും. നടിയും നിര്‍മാതാവുമായ മേനക സുരേഷ്, എസ്.എം.വി എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് വി. ഉഷാകുമാരി, ടുബാക്കോ ഫ്രീ കേരള സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ എസ്. ജയരാജ് എന്നിവര്‍ സംസാരിക്കും.

ഇന്ത്യയുടെ പുകയില നിയന്ത്രണ നിയമമായ കോട്പ 2003 പ്രകാരമുള്ള പൊതുസ്ഥലത്തെ പുകവലി നിരോധനം 2008 ഒക്ടോബര്‍ രണ്ടിനാണ് നിലവില്‍ വന്നത്. പൊതുസ്ഥലങ്ങളിലെ മറ്റുള്ളവരുടെ പുകവലിമൂലം പുകവലിക്കാത്ത അനേകായിരങ്ങള്‍ രോഗബാധിതരാകുന്നുവെന്ന വിവിധ പഠനറിപോര്‍ട്ടുകളെ തുടര്‍ന്നാണ് പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചത്.

Keywords : Thiruvananthapuram, Smoking, Kerala, Health, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia