Tomato Fever | തക്കാളിപ്പനി: അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്
May 13, 2022, 16:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com) കേരളത്തില്‍ തക്കാളിപ്പനി സ്ഥിരീകരിച്ചതോടെ സംസ്ഥാന അതിര്‍ത്തിയായ വാളയാറില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്. കേരളത്തില്‍ നിന്ന് കുട്ടികളുമായി അതിര്‍ത്തി കടക്കുന്ന വാഹനങ്ങളാണ് പരിശോധിക്കുന്നത്. അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളിലാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്. കുഞ്ഞുങ്ങളുടെ ശരീരതാപനില ഉള്‍പെടെ പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത്.
അതേസമയം, കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഹാന്‍ഡ് ഫൂട് മൗത് ഡിസീസിന്റെ മറ്റ് ലക്ഷണങ്ങളും തമിഴ്‌നാട്ടില്‍ പരിശോധിക്കുന്നുണ്ട്. കൈവെള്ളയിലും കാലടിയിലും വായിനകത്തും കൈകാല്‍ മുട്ടുകളുടെ ഭാഗത്തും ചൊറിച്ചില്‍, ചുവന്ന കുരുക്കളും തുടിപ്പും എന്നിവയാണ് തക്കാളിപ്പനിയുടെ പ്രധാന രോഗ ലക്ഷണങ്ങള്‍.

മഴക്കാലമാണ് രോഗത്തിന്റെ തുടക്കകാലം. നേരിട്ടുള്ള സമ്പര്‍ക്കം വഴി രോഗം പകരും. പാലക്കാട് നിലവില്‍ ഹാന്‍ഡ് ഫൂട് മൗത് ഡിസീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. രണ്ട് ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാരെയാണ് പരിശോധനയ്ക്ക് തമിഴ്‌നാട് നിയോഗിച്ചിട്ടുള്ളത്.
Keywords: Chennai, News, National, Children, Tamilnadu, Border, Health, Minister, Tomato fever: Tamil Nadu tightens border checks.
Keywords: Chennai, News, National, Children, Tamilnadu, Border, Health, Minister, Tomato fever: Tamil Nadu tightens border checks.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.