Tomato Fever | എന്താണ് തക്കാളിപ്പനി? പകരുന്നതെങ്ങനെ? ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
May 13, 2022, 17:50 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) കേരളത്തില്‍ തക്കാളിപ്പനിയെന്ന കൈ, കാല്‍, വായ രോഗം (Hand, foot, mouth disease) സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പനി ബാധിച്ച കുട്ടിയുടെ ശരീരത്തില്‍ ചുണങ്ങുകള്‍ക്കും കുമിളകള്‍ക്കും കാരണമാകുന്നു. അവ സാധാരണയായി ചുവന്ന നിറത്തിലാണ് കാണപ്പെടുന്നതിനാല്‍ ഇതിനെ 'തക്കാളിപ്പനി' (Tomato Fever) എന്നാണ് വിളിക്കുന്നത്.
10 വയസിന് താഴെയുള്ള കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണിതെന്ന് ഡോക്ടേഴ്‌സ് പറയുന്നു. കോക്സാക്കി വൈറസ് അല്ലെങ്കില്‍ എന്ററോവൈറസ് ഉണ്ടാക്കുന്ന ഈ അസുഖം അപകടകാരിയല്ലെങ്കിലും കുട്ടികള്‍ക്ക് ഏറെ നാള്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

പനി, ക്ഷീണം, കൈവെള്ളയിലും കാല്‍വെള്ളയിലും വായ്ക്കകത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും കൈകാല്‍ മുട്ടുകളുടെയും നിതംബത്തിലും നിറം മങ്ങിയ പാടായി തുടങ്ങി ചിക്കന്‍പോക്സ് പോലെ പൊള്ളകളാവുന്നതാണ് തക്കാളിപ്പനിയുടെ പ്രധാന ലക്ഷണം. ചിക്കന്‍പോക്സ് കൈവെള്ളയിലും കാല്‍വെള്ളയിലും പൊങ്ങാറില്ല.
വായയുടെ അകത്ത് പിറകുവശത്തായി വരുന്ന കുമിളകള്‍ കാരണം കുഞ്ഞിന് മരുന്നോ, വെള്ളം പോലുമോ ഇറക്കാന്‍ പറ്റാത്ത സ്ഥിതി വരുന്നതാണ് ഏറ്റവും വിഷമകരമായ ബുദ്ധിമുട്ട്. ചൊറിച്ചില്‍, ചര്‍മത്തില്‍ അസ്വസ്ഥത, തടിപ്പ്, നിര്‍ജലീകരണം എന്നിവ അനുഭവപ്പെടും. ഇതിന് പുറമെ ശരീരത്തിന്റെ പല ഭാഗങ്ങളിലും കുമിളകള്‍ പോലെ ചുവപ്പ് നിറത്തില്‍ തുടുത്തു വരും. രോഗബാധയുണ്ടായ കുട്ടികള്‍ക്ക് ക്ഷീണം, സന്ധി വേദന, കടുത്ത പനി, ശരീരവേദന എന്നിവയും ഉണ്ടാകാറുണ്ട്.
രോഗികളായ കുഞ്ഞുങ്ങള്‍ തൊട്ട കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റും തൊടുന്നത് വഴി പോലും നേരിട്ടാണ് ഈ രോഗം പകരാവുന്നത്. രോഗം വന്ന് കഴിഞ്ഞാല്‍ കുഞ്ഞിന്റെ ലക്ഷണങ്ങള്‍ക്കനുസരിച്ച് ചികിത്സിക്കാം. പനി, വേദന തുടങ്ങിയവക്ക് പാരസെറ്റമോളും കൂടാതെ ചൊറിച്ചിലിനുള്ള മരുന്നുകള്‍, വായ്ക്കകത്ത് പുണ്ണ് പോലെ വരുന്നതിനുള്ള മരുന്ന് തുടങ്ങിയവയാണ് പതിവ്.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
>രോഗം വന്ന് കഴിഞ്ഞാല്‍ കുഞ്ഞിനെ ദിവസവും കുളിപ്പിക്കുക. എന്നാല്‍, കുളിപ്പിക്കുമ്പോള്‍ ശരീരത്തിലെ കുരുക്കള്‍ പൊട്ടാതെ സൂക്ഷിക്കുകയും വേണം. നന്നായി സോപ്പ് തേച്ച് വൃത്തിയായി കുളിപ്പിക്കുക.
>വായ്ക്കകത്തെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ വൃത്തിയുള്ള തണുപ്പുള്ള ഭക്ഷണമെന്തെങ്കിലും കൊടുത്ത് നോക്കാം.
>ബ്രഡ് ആവി കയറ്റി വക്ക് കളഞ്ഞ് പാലൊഴിച്ചതോ ചെറിയ പഴം ഉടച്ചതോ ആപ്പിളോ സപോടയോ സ്പൂണ്‍ കൊണ്ട് ചുരണ്ടിയതോ വേവിച്ചുടച്ച കഞ്ഞിയോ ബിസ്‌കറ്റോ അങ്ങനെ ഇറക്കാനും ദഹിക്കാനും എളുപ്പമുള്ള എന്തും കുഞ്ഞിന് കൊടുക്കാം. കുട്ടി വിശന്നിരിക്കരുത്.
>കുഞ്ഞിന് എരിവോ ബുദ്ധിമുട്ടോ ഉണ്ടാകാത്ത രീതിയില്‍ ഭക്ഷണം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
Keywords: Kochi, News, Kerala, Children, Health, Tomato Fever, Symptoms, Cause, Treatment, Precautions, Tomato Fever Symptoms, Cause, Treatment, Precautions.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.