ഡല്‍ഹി തെരുവിലെ പാവങ്ങളുടെ ദന്ത ഡോക്ടറുടെ സേവനത്തിനു നാലു പതിറ്റാണ്ട്
Jul 19, 2014, 17:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 19.07.2014) രാജ്യ തലസ്ഥാനത്തെ റോഡരികിലിരുന്ന് പല്ലു പറിക്കുകയും പുതിയ പല്ലു വെച്ചു കൊടുക്കുകയും ചെയ്യുന്ന 'പാവങ്ങളുടെ ദന്ത ഡോക്ടര്‍' സേവത്തില്‍ നാലു ദശാബ്ദം തികയ്ക്കുന്നു. ക്ലിനിക്കോ, കസേരയോ, ഇലക്ട്രിക് ഡ്രില്ലറോ, എന്തിനു ഒരു ടോക്കന്‍ പോലുമോ ഇല്ലാതെയാണ് തെരുവു ഡോക്ടറായ സുരിന്ദര്‍ സിംഗിന്റെ പരിശോധനയും ചികിത്സയും. പഞ്ചാബിലെ ലുധിയാന സ്വദേശിയായ 67 കാരനായ ഇദ്ദേഹത്തിന്റെ രോഗികളിലേറെയും പാവപ്പെട്ടവരാണ്.
ഒര വെപ്പ് പല്ലിന് വെറും 50 പൈസ മാത്രമാണ് ഈ പാവങ്ങളുടെ ഡോക്ടര്‍ ഈടാക്കുന്നത്.
കേവലം 125 രൂപയാണ് സുരിന്ദര്‍ സിംഗിന്റെ ദിവസ വരുമാനം. ഒരാളില്‍ നിന്നു കൂടിയാല്‍ 50 രൂപ മാത്രമാണ് ഫീസായി വാങ്ങുക. ഒറ്റ പല്ലായും സെറ്റായും വെച്ചു കൊടുക്കുന്നു. അനസ്ത്യേഷ്യ നല്‍കാതെയും രോഗിയെ ഒരു പ്ലാസ്റ്റിക് സ്റ്റൂളിലിരുത്തിയും ആണ് ചികിത്സ. ആവശ്യമുള്ളവര്‍ക്കു മാത്രം വേദന സംഹാരി നല്‍കും. ഫിറ്റു ചെയ്യുന്ന പല്ലിനു ഒരു വര്‍ഷം ഗ്യാരണ്ടിയും നല്കുന്നു.
പിതാവില്‍ നിന്നാണ് താന്‍ ദന്ത ചികിത്സ പരിശീലിച്ചതെന്നും 10 വര്‍ഷം മുമ്പു വരെ ദിവസേന 15 രോഗികള്‍ വരെ ഉണ്ടായിരുന്നത് ഇപ്പോഴത് ചുരുങ്ങി ആഴ്ചയില്‍ മൂന്നോ, നാലോ ആയി എന്നാണ് ഇദ്ദേഹം പറയുന്നത്.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ.) സുരിന്ദര്‍ സിംഗിന്റെ ചികിത്സയെ എതിര്‍ക്കുന്നു. ഇയാളുടെ ചികിത്സയ്ക്ക് വൈദ്യശാസ്ത്രത്തിന്റെ അംഗീകാരമില്ലെന്നും ഇയാള്‍ക്ക് ചികിത്സിക്കാനുള്ള യോഗ്യതയില്ലെന്നുമാണ് ഐ.എം.എ. പറയുന്നത്.
എന്നാല്‍ താന്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നാണ് പല്ലുകള്‍ വാങ്ങുന്നതെന്നും രോഗികള്‍ക്കാര്‍ക്കും തന്റെ ചികിത്സയില്‍ ഇതു വരെ പരാതി ഉണ്ടായിട്ടില്ലെന്നും സുരിന്ദര്‍ സിംഗ് പറയുന്നു. വലിയ വിദ്യാഭ്യാസമൊന്നുമില്ലെങ്കിലും ദീര്‍ഘകാലത്തെ പരിചയവും അനുഭവവും ആളുകളുടെ വിശ്വാസവുമാണ് തന്റെ കൈമുതലെന്നും 'ഈ പാവങ്ങളുടെ ഡോക്ടര്‍' സാക്ഷ്യപ്പെടുത്തുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : New Delhi, Doctor, National, Health, The street dentists of Delhi: Tooth extraction costs just 50p (albeit with a rusty pair of pliers) and rows of dentures come with a try-before-you-buy guarantee.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.