Health Warning | രാത്രി ഭക്ഷണം ഉപേക്ഷിച്ചാൽ തടി കുറക്കാനാവുമോ? യാഥാർത്ഥ്യം മറ്റൊന്നാണ്! ഫലം നിങ്ങളെ ഞെട്ടിക്കും
ADVERTISEMENT
തടി കുറയ്ക്കാനുള്ള ആഗ്രഹം സ്വാഭാവികമാണ്. എന്നാൽ ഭക്ഷണം ഒഴിവാക്കി പട്ടിണി കിടക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.
കൊച്ചി: (KVARTHA) അമിത വണ്ണം (Overweight) വലിയ പ്രശ്നമായി മാറിയിരിക്കുകയാണ് ഇന്നത്തെ തലമുറയ്ക്ക് (Generation). ശരീര സൗന്ദര്യം (Beauty) കുറയ്ക്കുന്നതിനപ്പുറം അമിതവണ്ണം ആരോഗ്യകരമല്ലെന്നതും ഒരു യാഥാർഥ്യമാണ്. അമിതമായ ശരീര ഭാരം പൊതുവെ ആര്‍ക്കും ഇഷ്ടമല്ല. എന്നാൽ നല്ല തടിയുള്ളവർ പലരും തടി കുറച്ചു മെലിഞ്ഞു സുന്ദരമാക്കാൻ (Slim Beauty) വേണ്ടി ഭക്ഷണം കഴിക്കാതെ പട്ടിണി കിടക്കുന്നു. മിക്കവരും രാത്രി ഭക്ഷണം ഒഴിവാക്കുന്നു. തടി കുറയ്ക്കാനുള്ള ആഗ്രഹം സ്വാഭാവികമാണ്. എന്നാൽ ഭക്ഷണം ഒഴിവാക്കി പട്ടിണി കിടക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.
കലോറി (Calories) കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണം ഒഴിവാക്കുക എന്നതാണ് അമിത വണ്ണം കുറയ്ക്കുക എന്നതിന്റെ പ്രധാന പോംവഴി. ഒരിക്കലും അത്താഴം (Dinner) ഒഴിവാക്കരുത് (Skip). ഉറങ്ങുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പ് എങ്കിലും ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക. ശേഷം കഴിയുമെങ്കിൽ കുറച്ചു നടക്കുന്നതും ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുകയും പഴങ്ങളും (Fruits) പച്ചക്കറികളും (Vegetables) ദൈനംദിന ആഹാര ക്രമത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുക.
എന്തുകൊണ്ട് രാത്രി ഭക്ഷണം ഒഴിവാക്കരുത്?
* മെറ്റബോളിസം മന്ദഗതിയിലാകും: രാത്രി ഉറങ്ങുമ്പോൾ ശരീരം വിശ്രമിക്കുകയാണ്. ഈ സമയത്ത് മെറ്റബോളിസം നിരക്ക് കുറയും. രാത്രി ഭക്ഷണം കഴിക്കാത്തത് ശരീരത്തെ കൂടുതൽ ഊർജ്ജം സംഭരിച്ചു വയ്ക്കാൻ പ്രേരിപ്പിക്കും. ഇത് തടി കൂടാൻ കാരണമാകും.
* പേശികളുടെ നാശം: രാത്രി ഉറക്കത്തിനിടയിൽ ശരീരം പേശികളെ പുനർനിർമ്മിക്കുന്നു. രാത്രി ഭക്ഷണം കഴിക്കാത്തത് പേശികളുടെ നാശത്തിന് കാരണമാകും.
* ഹോർമോൺ പ്രശ്നങ്ങൾ: രാത്രി ഭക്ഷണം ഒഴിവാക്കുന്നത് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഇത് തടി കൂടാൻ കാരണമാകും.
* ക്ഷീണം: രാത്രി ഭക്ഷണം കഴിക്കാത്തത് ദിവസം മുഴുവൻ ക്ഷീണം അനുഭവപ്പെടാൻ കാരണമാകും.
* ചർമ്മ പ്രശ്നങ്ങൾ: രാത്രി ഭക്ഷണം കഴിക്കാത്തത് ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കും. ചർമ്മം വരണ്ടതും മങ്ങിയതുമായിത്തീരും.
ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
ഡയറ്റിന്റെ പേരിൽ ഭക്ഷണം തീർത്തും ഒഴിവാക്കുന്നത് കൂടുതൽ അപകടകരമാണ്. ശാരീരികവും മാനസികവുമായ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകും. പെട്ടെന്നുള്ള അമിതമായ ശരീരഭാരം വർദ്ധിക്കുന്നത് ഒരുപക്ഷെ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടാവാം. അതിനാൽ ഡോക്ടറെ കണ്ട് പരിശോധിക്കുന്നതാണ് ഏറ്റവും ഉചിതം. തടി കുറയ്ക്കൽ ഒരു യാത്രയാണ്. ക്ഷമയോടെയും നിരന്തരമായ പരിശ്രമത്തോടെയും മാത്രമേ ലക്ഷ്യം കൈവരിക്കാൻ കഴിയൂ.
