ഇ-സിഗററ്റുകള്‍ നിയമത്താല്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 27.03.2019) ഇ-സിഗററ്റുകള്‍, ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമത്തില്‍ കീഴില്‍ നിയന്ത്രിക്കപ്പെടാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവായി. ഇലക്ട്രോണിക് നിക്കോട്ടിന്‍ ഡെലിവറി സിസ്റ്റവും (ഇഎന്‍ഡിഎസ്) സമാനമായ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും ക്രയവിക്രയം ചെയ്യുന്നതും തടയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍മാര്‍ക്ക്, ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കിയ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്.

മാര്‍ച്ച് 18-നാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമം 1940 അനുസരിക്കുന്നില്ലെങ്കില്‍, ഇഎന്‍ഡിഎസ്-ന്റെയും സമാന ഉല്‍പ്പന്നങ്ങളുടേയും ഇറക്കുമതി തടയണമെന്ന് കസ്റ്റംസ് അധികൃതരോട് നിര്‍ദേശിക്കുന്ന 2018 നവംബര്‍ 27-ലെ കസ്റ്റംസ് സര്‍ക്കുലറാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കത്തിക്കാവുന്ന സിഗററ്റുമായി താരതമ്യം ചെയ്യുമ്പോള്‍, കൂടുതല്‍ സുരക്ഷിതമായ ബദല്‍ തെരഞ്ഞെടുക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തെ ഈ നിരോധനം ഹനിക്കുന്നതായി പരാതിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് നയ്യാര്‍ വാദിച്ചു.

ഇ-സിഗററ്റുകള്‍ നിയമത്താല്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

2015-ജൂലൈ 24ന് നടന്ന ഡ്രഗ്‌സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ 48-ാമത് യോഗത്തില്‍ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ, ഇ-സിഗററ്റുകള്‍ ഡ്രഗ് എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തുന്നതല്ലെന്ന് നിരീക്ഷിച്ചിരുന്നു. ഇ-സിഗററ്റുകളുടെ സുരക്ഷിതത്വം കൂടുതല്‍ ഉറപ്പിക്കപ്പെടേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ എ എസ് ജി അഭിപ്രായപ്പെട്ടു. ഇ-സിഗററ്റ് ഒരു ഡ്രഗ് അല്ലാത്തതിനാല്‍ ഇ എന്‍ ഡി എസ് നിരോധിച്ചു കൊണ്ട് കത്തയക്കാനോ സര്‍ക്കുലര്‍ ഇറക്കാനോ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് നിയമാധികാരമില്ലെന്ന വാദം അംഗീകരിക്കുകയായിരുന്നു ഹൈക്കോടതി.

ഇ-സിഗററ്റുകള്‍ നിയമത്താല്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  The High Court said e-cigarettes cannot be controlled by law, Thiruvananthapuram, News, Kerala, Health, High Court.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia