കൊവിഡ് 19; തമിഴ്‌നാട്ടില്‍ ആദ്യ മരണം, രാജ്യത്ത് മരിച്ചവരുടെ എണ്ണം 12 ആയി
Mar 25, 2020, 09:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 25.03.2020) തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. മധുര അണ്ണാനഗര്‍ സ്വദേശിയായ 54 കാരനാണ് മരിച്ചത്. പ്രമേഹ രോഗിയായിരുന്ന ഇയാള്‍ക്ക് ചൊവ്വാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍. നേരത്തെ മഹാരാഷ്ട്രയിലും ഡെല്‍ഹിയിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രാജ്യവ്യാപകമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 519 ആയി. 40ഓളം പേര്‍ രോഗത്തില്‍ നിന്നും ഇത് വരെ സുഖം പ്രാപിച്ചിട്ടുണ്ട്. അതേസമയം വൈറസ് പടരുന്ന സാഹചര്യത്തില്‍ 21 ദിവസത്തേക്ക് രാജ്യം മുഴുവന്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക്ഡൗണ്‍ രാജ്യമൊന്നാകെ നിലവില്‍ വന്നതോടെ പുറത്തിറങ്ങുന്നതിന് കര്‍ശനമായ നിയന്ത്രണാങ്ങളുണ്ടാകും.
Keywords: New Delhi, News, National, COVID19, Health, Death, Lockdown, Tamil Nadu, Report, Coronavirus, Tamil Nadu reports first case of Coronavirus
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

